കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃതം; കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീം കോടതി റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: അനധികൃതമായി അനുവദിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീം കോടതി റദ്ദാക്കി. 1993 മുതലുള്ള സര്‍ക്കാരുകള്‍ നല്‍കിയ അനുമതിയാണ് പരമോന്നത കോടതി റദ്ദ് ചെയ്തത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാം. ചീഫ് ജസ്റ്റിസ് എം ആര്‍ ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് വിധി.

നാലെണ്ണം ഒഴികെയുള്ള കല്‍ക്കരിപ്പാടങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പരമാവധി ആറ് മാസം സമയമാണ് കോടതി ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. യു എം പി പി, സാസന്‍, എന്‍ ടി പി സി, എസ് എ ഐ എല്‍ എന്നിവയ്ക്കാണ് കല്‍ക്കരിപ്പാടങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ കോടതി അനുമതി നല്‍കിയത്. 1993 മുതല്‍ 2008 വരെ അനുമതി നല്‍കിയ കല്‍ക്കരിപ്പാടങ്ങളുടെ അനുമതിയാണ് റദ്ദാക്കിയത്.

suprem-court

218 കല്‍ക്കരിപ്പാടങ്ങളും അനധികൃതമാണ് എന്നായിരുന്നു നേരത്തെ സുപ്രീം കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ വിധിപ്രസ്താവത്തിന്റെ സമയത്ത് നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് കോടതി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു.

കല്‍ക്കരിപ്പാടം അഴിമതിയുമായി സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ക്കോ കണ്ടെത്തലുകള്‍ക്കോ കോടതി വിധിയുമായി ബന്ധമൊന്നുമില്ലെന്നും കോടതി പറഞ്ഞു. ഖനനം നടക്കുന്ന 46 പാടങ്ങള്‍ക്ക് മറുപടി നല്‍കാനായി കോടതി ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ 46 പാടങ്ങളുടെ അനുമതി റദ്ദാക്കരുത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായം.

English summary
Supreme Court cancels all but four coal blocks allocated since 1993
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X