കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി കൊളീജിയം നിയമിക്കുന്നത് സുപ്രീം കോടതി ജഡ്ജിയുടെ സഹോദരനെ

  • By Desk
Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായ് സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ടു പേരില്‍ ഒരാള്‍ സുപ്രീം കോടതി ജഡ്ജിയുടെ സഹോദരന്‍. അരുണ്‍ മിശ്രയുടെ സഹോദരന്‍ വിശാല്‍ മിശ്രയെ ശുപാര്‍ശ ചെയ്തതോടെ ജഡ്ജിമാരെ നിയമിക്കുന്നതില്‍ കൊളീജിയം ബന്ധുക്കള്‍ക്ക് നല്‍കുന്ന പരിഗണന വിവാദമാകുകയാണ്.

റോഡ് ഷോയ്ക്കിടെ സംഘർഷം: അമിത് ഷായ്ക്കെതിരെ പരാതി, ദൃശൃങ്ങൾ പുറത്ത് വിട്ട് തൃണമൂൽ കോൺഗ്രസ്റോഡ് ഷോയ്ക്കിടെ സംഘർഷം: അമിത് ഷായ്ക്കെതിരെ പരാതി, ദൃശൃങ്ങൾ പുറത്ത് വിട്ട് തൃണമൂൽ കോൺഗ്രസ്

കൊളീജിയം അംഗം കൂടിയായ അരുണ്‍ മിശ്രയുടെ ഇളയ സഹോദരനാണ് വിശാല്‍ മിശ്ര. അപെക്‌സ് കോടതിയുടെ നിയമനങ്ങളെ നിയന്ത്രിക്കുന്ന കൊളിജീയം വീണ്ടും ബന്ധു നിയമനത്തിന് വഴി വെക്കുകയാണ്. കൊളീജിയം അംഗങ്ങളുടെ ശുപാര്‍ശയ്ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയും ഗവര്‍ണറും സമ്മതം നല്‍കിയെന്നാണ് പറയുന്നത്.

-dipak-mishra-as-

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിമാരായ് സേവനമനുഷ്ഠിച്ച ജസ്റ്റിസ് എസ്എ ബോബ്‌ഡെ എഎം ഖാനവില്‍ക്കര്‍ എന്നിവരും കൊളീജീയത്തിലുണ്ട്. പ്രായ പരിധിയായ 45 വയസു തികയാത്ത വിശാല്‍ മിശ്രയുടെ നിയമനത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നാണ് വിശദീകരണം, പ്രായപരിധിയെ സംബന്ധിച്ച് കൊളീജിയം പൂര്‍ണമായും സംതൃപ്തരാണെന്നും വ്യക്തമാക്കിയിരുന്നു.

കൊളീജിയം സമ്പ്രദായം കൂടുതല്‍ സുതാര്യമാകണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. നരേന്ദ്രമോദി ഗവണ്‍മെന്റ് ഇത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റിക്ക് പാര്‍ലമെന്റില്‍ വളരെ അധികം പിന്തുണ ലഭിച്ചതും ബില്ല് പാസായതും. എന്നാല്‍ സുപ്രീം കോടതി 2014ല്‍ പാസായ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

English summary
SC collegium choose SC judges brother as Madhyapradesh HC judge, more controversy over collegium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X