കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സുപ്രീംകോടതി ഇടപെടല്‍ ഉടനെയില്ല; കേന്ദ്രത്തിന് സമയം നല്‍കി കോടതി

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി തടയണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടില്ല. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

Jammu

ആക്ടിവിസ്റ്റ് തെഹ്‌സീന്‍ പൂനവാല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആശയവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഉടനെ ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാരിന് അല്‍പ്പം സയമം അനുവദിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

കോണ്‍ഗ്രസിനെ തുടച്ചുനീക്കുന്നു; അസമില്‍ ബിജെപിക്ക് ബദലില്ല, പ്രമുഖര്‍ കളംമാറി, പലകെട്ടായി നേതാക്കള്‍കോണ്‍ഗ്രസിനെ തുടച്ചുനീക്കുന്നു; അസമില്‍ ബിജെപിക്ക് ബദലില്ല, പ്രമുഖര്‍ കളംമാറി, പലകെട്ടായി നേതാക്കള്‍

കര്‍ഫ്യൂ പിന്‍വലിക്കണം, ഇന്റര്‍നെറ്റ്, ഫോണ്‍, വാര്‍ത്താ ചാനല്‍ ബന്ധങ്ങള്‍ പുനസ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളാണ് തെഹ്‌സീന്‍ പൂനവാല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കശ്മീരിലേത് ഗുരുതരമായ സാഹചര്യമാണ്. സര്‍ക്കാരിന്റെ ദിനേനയുള്ള ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും വാദപ്രതിവാദത്തിനിടെ സുപ്രീംകോടതി നിരീക്ഷിച്ചു. ചില ജില്ലകളില്‍ ജനജീവിതം സാധാരണ നിലയിലെത്തിയിട്ടുണ്ടെന്ന അറ്റോര്‍ണി ജനറലിന്റെ റിപ്പോര്‍ട്ടും കോടതി എടുത്തുപറഞ്ഞു.

അതേസമയം, കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കശ്മീരി ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

English summary
SC Defers Passing Order on PIL Against Kashmir restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X