കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരിഗാമിയെ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി; മെഹ്ബൂബയുടെ മകള്‍ക്ക് ശ്രീനഗറിലേക്ക് പോകാം

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ദില്ലിയിലെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അസുഖ ബാധിതനായ തരിഗാമിയുടെ കുടുംബത്തിനും അദ്ദേഹത്തോടൊപ്പം ദില്ലിയിലേക്ക് വരാമെന്ന് സുപ്രീംകോടതി. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ഉത്തരവ്. സത്യവാങ്മൂലം പരിശോധിച്ച കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. എന്നാല്‍ സത്യവാങ്മൂലത്തിലെ ചില പരാമര്‍ശങ്ങള്‍ കോടതി വിമര്‍ശിച്ചു.

Kashmir

അതേസമയം, വീട്ടുതടങ്കലില്‍ കഴിയുന്ന പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് ശ്രീനഗറിലേക്ക് പോകാനും അവരെ കാണാനും സുപ്രീംകോടതി അനുമതി നല്‍കി. മാതാവിനെ കാണാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കുല്‍ഗാമില്‍ നിന്നുള്ള സിപിഎം എംഎല്‍എ ആയിരുന്നു മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് തൊട്ടുപിന്നാലെ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. തരിഗാമിയെ കാണുന്നതിന് ശ്രീനഗറിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചു. കോടതി അനുമതി നല്‍കുകയും അദ്ദേഹം ആഗസ്റ്റ് 29ന് തരിഗാമിയെ സന്ദര്‍ശിക്കുകയും ചെയ്തു.

ഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടുഇറാന് ഫ്രാന്‍സിന്റെ വക 1500 കോടി ഡോളര്‍; പ്രശ്‌നപരിഹാരത്തിന് നീക്കം, അമേരിക്ക ഒറ്റപ്പെട്ടു

കോടതി നിര്‍ദേശ പ്രകാരം തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതു പരിഗണിച്ചാണ് കോടതി തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവിട്ടത്.

ഒരുമാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും കാണാന്‍ അവസരം തരണമെന്നും ആവശ്യപ്പെട്ടാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍ത്തിജ ജാവേദ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ മെഹ്ബൂബ വീട്ടുതടങ്കലിലാണ്. മാതാവിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്ന് സന ഇല്‍ത്തിജ കോടതിയെ അറിയിച്ചിരുന്നു.

English summary
SC Directs Shifting Tarigami To AIIMS, Mehbooba Mufti's Daughter Allowed To Meet Mother In Srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X