കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി ന്യൂഡില്‍സ് വീണ്ടും പരിശേധനയ്ക്ക്

  • By Athul
Google Oneindia Malayalam News

ദില്ലി: അരോഗ്യത്തിന് ഹാനികരമായ ഘടകങ്ങല്‍ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയ മാഗി ന്യൂഡില്‍സ് സുരക്ഷിതമെന്ന അറിയിപ്പോടുകൂടി വീണ്ടും വിപണിയില്‍ എത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിശേധനയ്ക്ക് വിധേയമാകുകയാണ് മാഗി. നാഷണല്‍ കണ്‍സ്യുമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് വീണ്ടും പരിശോധനയ്ക്ക് വിധേയമാകുന്നത്.

മാഗി ന്യൂഡില്‍സിനെ പരിശോധിക്കാനുള്ള ചുമതല മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെകിനോളജിക്കല്‍ റിസര്‍ച്ച് സ്ഥാപനത്തിനാണ്. ലഖ്‌നൗവിലെ മാഗിയുടെ കമ്പനിയില്‍ നിന്നും ഫുഡ് സാമ്പിള്‍ എടുത്ത് പരിശോധിക്കാനാണ് ഫുഡ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

maggi

ന്യൂഡില്‍സ് പരിശേധിക്കാനായി ചെന്നൈയിലെ ലാബിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അതിനെതിരെ മാഗി നിര്‍മാതാക്കളായ നെസ്ലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതിനെതുടര്‍ന്നാണ് മൈസൂരിലെ ലാബിലേക്ക് മാറ്റാനായി കോടതി നിര്‍ദേശിച്ചത്.

നെസ്ലെക്കെതിരായ കേസിന്റെ നടപടികളുമായി നാഷണല്‍ കണ്‍സ്യുമര്‍ ഡിസ്പ്യൂട്‌സ് റിഡ്രസല്‍ കമ്മീഷന്‍ മുന്നോട്ടുപോകേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

English summary
The Supreme Court on Wednesday said the testing of Maggi noodles samples as directed by National Consumer Disputes Redressal Commission (NCDRC) will now be undertaken by the Mysuru-based Central Food Technological Research Institute lab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X