കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ശതമാനം വിവിപാറ്റ് രസീത് എണ്ണാന്‍ സാധിക്കില്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

Google Oneindia Malayalam News

ദില്ലി: വിവിപാറ്റില്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് എണ്ണാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വെറും ഒരു മിനുട്ടിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ വിധി സുപ്രീം കോടതി പറഞ്ഞത്. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

1

അതേസമയം ഈ ഉത്തരവ് തുടരുമെന്നും 50 ശതമാനം എണ്ണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. 50 ശതമാനത്തില്‍ നിന്ന് താഴോട്ട് വന്ന് 25, 35 ശതമാനം വോട്ടുകള്‍ എണ്ണിയാലും മതിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞെങ്കിലും കോടതി വകവെച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കായി മനു അഭിഷേക് സിംഗ്‌വി ഹാജരായി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയും സുപ്രീം കോടതിയും ഹാജരായി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്. 50 ശതമാനം വോട്ട് രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.

അതേസമയം സുപ്രീം കോടതി തങ്ങളുടെ ഹര്‍ജി തള്ളിയെങ്കിലും, അഖിലേന്ത്യാ തലത്തില്‍ അവബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇത് മുന്നോട്ട് കൊണ്ടുപോയതെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. വോട്ടിംഗ് യന്ത്രം തകരാറിലായാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു ചെയ്യണമെന്ന് പ്രത്യേകം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സിംഗ്‌വി പ റഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന് വന്‍ തിരിച്ചടിയാണ് സുപ്രീം കോടതിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഉ ണ്ടായിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഫൂല്‍പൂരില്‍ തിരിച്ചുവരവിന് ബിജെപി....ത്രികോണ പോരാട്ടത്തില്‍ മുന്നിലെത്തും, കണക്കുകള്‍ ഇങ്ങനെഫൂല്‍പൂരില്‍ തിരിച്ചുവരവിന് ബിജെപി....ത്രികോണ പോരാട്ടത്തില്‍ മുന്നിലെത്തും, കണക്കുകള്‍ ഇങ്ങനെ

English summary
sc dismisses opposition parties vvpat 50 percentage verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X