കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ വധ ശിക്ഷ സുപ്രീംകോടതി ശരിവച്ചു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി:1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസുകളിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. മേമന്റെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി സുപ്രീം കോടതി തളളി. വിചാരണ കോടതി രണ്ട് വര്‍ഷം മുമ്പ് വിധിച്ച വധശിക്ഷക്കെതിരെയായിരുന്നു മേമന്‍ കോടതിയെ സമീപിച്ചിരുന്നത്. ആ റിവ്യൂ ഹര്‍ജിയാണ് ഇപ്പോള്‍ തളളിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മേമന്‍ ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും തളളുകയായിരുന്നു. ജീവപര്യന്തകേസില്‍ ജയിലില്‍ കഴിയേണ്ടിയിരുന്ന 14 വര്‍ഷത്തേക്കാന്‍ കൂടുതല്‍ കാലം മേമന്‍ ജയിലില്‍ കഴിഞ്ഞു എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.കേസില്‍ 20 വര്‍ഷത്തേക്കാള്‍ അധികമാണ് മേമന്‍ ജയിലില്‍ കഴിഞ്ഞത്.

yakub-memon.jpg

1993മാര്‍ച്ച് 12ന് മുംബയിലെ വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടന കേസിലെ മുഖ്യപ്രതിയും അധോലകനായകനുമായടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്.

1994ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ച് യാക്കൂബ് അറസ്റ്റിലായത്. 2007ലാണ് ടാഡ കോടതി വധശിക്ഷ വിധിച്ചത്.

English summary
The Supreme Court on Thursday dismissed plea of Yakub Memon, seeking review of death sentence awarded to him in 1993 Mumbai blasts case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X