കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് അബ്ദുല്ലയ്ക്ക് മോചനമില്ല; വൈക്കോയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീംകോടതി തള്ളി. എംഡിഎംകെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹര്‍ജിയാണ് കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഫാറൂഖ് അബ്ദുല്ലയെ കശ്മീരിലെ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി നടപടി.

Farooq

സപ്തംബര്‍ 16ന് പുലര്‍ച്ചെയാണ് പൊതുസുരക്ഷാ നിയമ പ്രകാരം ഫാറൂഖ് അബ്ദുല്ലയെ അറസ്റ്റ് ചെയ്തത്. അന്ന് പകല്‍ സുപ്രീംകോടതി വൈക്കോയുടെ ഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതി ഇടപെടല്‍ മുന്‍കൂട്ടി കണ്ട കേന്ദ്രസര്‍ക്കാര്‍ അറസ്റ്റിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഇനി ഹേബിയസ് കോര്‍പസില്‍ കാര്യമല്ലെന്നാണ് വിലയിരുത്തല്‍.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ദീര്‍ഘകാലം തടവിലിടുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യസഭാ അംഗമായ ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതെന്നാണ് നിരീക്ഷണം. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന നിയമമാണിത്.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെയുള്ള കശ്മീരി നേതാക്കള്‍ തടവിലാണ്. ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് വൈക്കോ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കിയത്. നിയമവിരുദ്ധമായി അദ്ദേഹത്തെ തടവില്‍ വച്ചിരിക്കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മ വാര്‍ഷികത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫാറൂഖ് അബ്ദുല്ലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകളായി നിയമവിരുദ്ധ തടവിലാണ് ഫാറൂഖ് അബ്ദുല്ല. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം- ഇതായിരുന്നു വൈക്കോയുടെ ഹര്‍ജിയിലെ ആവശ്യം.

English summary
SC Dismisses Vaiko's Habeas Petition For Release Of Kashmir Former CM Farooq Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X