കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടാല്‍ പുരുഷന്‍ മാത്രം കുറ്റക്കാരന്‍!!! ഭരണഘടനാവിരുദ്ധം? മാറുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാഹ മോചന കേസുകളില്‍ പലപ്പോഴും നിര്‍ണായകമാവുക പങ്കാളിയുടെ അവിഹിത ബന്ധ ആരോപണങ്ങള്‍ ആണ്. ഇത്തരം സംഭവങ്ങളില്‍ ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞാല്‍ പിന്നെ അതിനെ തള്ളിക്കളയാന്‍ എളുപ്പമല്ല. എന്നാല്‍ അവിഹിത ബന്ധങ്ങളുടെ നിയമക്കുരുക്കുകള്‍ അതില്‍ ഒതുങ്ങുന്നില്ല എന്നതാണ് സത്യം.

അന്യ പുരുഷന്റെ ഭാര്യയായ സ്ത്രീയുമായി, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലും കുറ്റകരമാണ് ഇന്ത്യയില്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 497-ാം വകുപ്പ് പ്രകാരം ആണിത്. ചെറിയ കുറ്റം ആണെന്നൊന്നും കരുതരുത്. ജയിലില്‍ കിടിക്കാന്‍ വകുപ്പുള്ള കുറ്റം.

പക്ഷേ, ഈ വകുപ്പ് പ്രകാരം ലൈംഗിക ബന്ധത്തില്‍ പങ്കാളിയായ പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ വകുപ്പുള്ളൂ. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ തുല്യ പങ്കാളിയായ സ്ത്രീയെ നിയമം വെറുതേ വിടുകയാണ്. ഇതാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഒന്നര നൂറ്റാണ്ട് പഴക്കം

ഒന്നര നൂറ്റാണ്ട് പഴക്കം

ഒന്നര നൂറ്റാണ്ട് പഴക്കമുള്ള നിയമം ആണ് ഇത്. ഇന്ത്യന്‍ ശിക്ഷാ നിമയത്തിന്റെ 497-ാം വകുപ്പ്. ഭാര്യയുടെ പരപുരുഷ ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് പരാതി നല്‍കിയാല്‍ കേസ് എടുക്കുകയും കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷിക്കുകയും ചെയ്യാം.

അഞ്ച് വര്‍ഷം വരെ തടവ്

അഞ്ച് വര്‍ഷം വരെ തടവ്

ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ കൂടാതെ ഭാര്യയുമായി, ഉഭയ സമ്മതത്തോടെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ ആണ് നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരന്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണിത്. എന്നാല്‍ ഇതില്‍ അസമത്വം ഉണ്ട് എന്നാണ് വാദം.

സ്ത്രീയ്ക്ക് ഒരു കുഴപ്പവും ഇല്ല

സ്ത്രീയ്ക്ക് ഒരു കുഴപ്പവും ഇല്ല

ഉഭയ സമ്മത പ്രകാരം ഉള്ള ലൈംഗിക ബന്ധത്തില്‍ തുല്യ പങ്കാളിയായ സ്ത്രീയെ പക്ഷേ, നിയമം വെറുതേ വിടുകയാണ്. കുറ്റത്തിലെ പങ്കാളിയായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ പോലും വകുപ്പില്ല. ഇത് വിവേചന പരവും ഭരണഘടനാ ലംഘനവും ആണെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നത്.

സ്ത്രീ വിരുദ്ധം

സ്ത്രീ വിരുദ്ധം

സ്ത്രീയെ ഭര്‍ത്താവിന്റെ ഒരു സ്ഥാവര ജംഗമ വസ്തുവായി പരിഗണിക്കുന്നതാണ് നിയമം എന്ന വിലയിരുത്തലില്‍ ആണ് സുപ്രീം കോടതിയും. ഭര്‍ത്താവിന്റെ അനുമതി വേണം എന്നത് ഭര്‍ത്താവിനെ ഭാര്യയുടെ ഉടമയായി കണക്കാക്കുന്നതാണ്. ഇത് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തുന്നുണ്ട്. സ്ത്രീയുടെ അഭിമാനത്തെ കൂടി ചോദ്യം ചെയ്യുന്നതാണ് അത് എന്നാണ് കോടതിയുടെ നിരീക്ഷണം.

പുരാതന നിയമം

പുരാതന നിയമം


ഇത് സത്യത്തില്‍ ഒരു പുരാതന നിയമം ആണെന്നാണ് ചീഫ ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്. കുറ്റക്കാരിയാക്കുന്നതില്‍ നിന്ന് സ്ത്രീയ്ക്ക് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും അത് സ്ത്രീയെ ഒരു കൈമാറ്റ വസ്തുവായി കണക്കാക്കുന്നു. വിവാഹിതനായ ഒരു പുരുഷനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവിന്റെ അനുമതി വേണം എന്ന സങ്കല്‍പം എവിടെ നിന്നാണ് അവര്‍ക്ക് ലഭിച്ചത് എന്ന് പോലും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനൊപ്പം

കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനൊപ്പം

എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് 'പുരാതന നിയമ'ത്തിനൊപ്പം ആയിരുന്നു. സെക്ഷന്‍ 497 കുറ്റകരമല്ലാതാക്കുന്നത് വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ വാദിയുടെ അഭിഭാഷകര്‍ ഇതിനെ പൊളിച്ചടുക്കുകയായിരുന്നു.

അവിവാഹിതയുമായും വിധവയുമായും ആകാം?

അവിവാഹിതയുമായും വിധവയുമായും ആകാം?

സെക്ഷന്‍ 497 ല്‍ പറഞ്ഞിരിക്കുന്നത് വിവാഹിതനായ പുരുഷനും അന്യ പുരുഷന്റെ ഭാര്യയും തമ്മിലുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറിച്ചാണ്. അപ്പോള്‍ വിവാഹിതനായ പുരുഷന് അവിവാഹിതയായ ഒരു സ്ത്രീയുമായോ, ഒരു വിധവയുമായോ, ഒരു ട്രാന്‍സ് ജെന്‍ഡറുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിയമ പ്രകാരം തെറ്റില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് വിവാഹത്തിന്റെ പവിത്രതയുമായി ഇതിനെ ചേര്‍ത്തുവയ്ക്കുക എന്നായിരുന്നു മറുചോദ്യം.

വിവാഹ മോചനത്തിന്

വിവാഹ മോചനത്തിന്

അന്യപുരുഷന്റെ ഭാര്യയുമായുള്ള വിവാഹിതനായ പുരുഷന്റെ ബന്ധം ഒരു കുറ്റകരമായി കണക്കാക്കാന്‍ ആവില്ലെങ്കിലും വിവാഹ ബന്ധത്തിന്റെ പവിത്രതയെ പൂര്‍ണമായും തള്ളിക്കളയാന്‍ ആവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിന്റെ കാര്യത്തില്‍ ഈ നിയമം നിലനില്‍ക്കുന്നതാണ് ഉചിതം എന്നും കോടതി നിരീക്ഷിച്ചു.

English summary
The Supreme Court on Thursday indicated that the writing could be on the wall for the 158-year-old provision in the law on adultery that punishes a married man for having sex with a married woman without the consent or connivance of her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X