കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് വീണ്ടും ആശ്വാസം; ബുധനാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് നേരിയ ആശ്വാസം. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇഡി എടുത്ത കേസിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും വാദംകേട്ടു. വാദം നാളെയും തുടരുന്ന പശ്ചാത്തലത്തിലാണ് അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

Chidam

ഇഡിക്ക് വേണ്ടി ഹാജരാകുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്. ഇദ്ദേഹം നാളെ തന്റെ വാദങ്ങള്‍ നിരത്തും. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് തന്നെ കരിവാരിത്തേക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് ചിദംബരം ആരോപിച്ചു. മൂന്ന് കാര്യങ്ങളാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുമ്പോള്‍ ദില്ലി കോടതി പറഞ്ഞത്. ഒളിവില്‍ പോകും, തെളിവ് നശിപ്പിക്കും, അന്വേഷണവുമായി സഹകരിക്കില്ല എന്നിവയായിരുന്നു കാരണങ്ങള്‍. തെളിവ് നശിപ്പിക്കാനായിരുന്നെങ്കില്‍ താന്‍ അധികാരത്തിലിരുന്ന കാലത്ത് സാധിക്കുമായിരുന്നില്ലേ എന്ന് ചിദംബരം ചോദിച്ചു. തന്നെ അപമാനിക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്നും ചിദംബരം പറഞ്ഞു.

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

മുന്‍കൂര്‍ ജാമ്യം തള്ളിയ ദില്ലി ഹൈക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വി ആരോപിച്ചു. ചിദംബരത്തിനെതിരായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സിങ്വി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യംഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായേല്‍; നാല് രാജ്യങ്ങളില്‍ ബോംബിട്ടു, തിരിച്ചടിക്ക് ഷിയാ സൈന്യം

ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതിനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയ കമ്പനി ഉടമകള്‍ സമീപിച്ചതെന്ന് ഇഡി ആരോപിക്കുന്നു. അനുമതി നല്‍കുന്നതിന് പ്രത്യുപകാരമായി കാര്‍ത്തി ചിദംബരത്തിന് നേട്ടമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടതത്രെ. ബോര്‍ഡിന്റെ അനുമതി ലഭിച്ചതിലൂടെ കമ്പനിക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കാന്‍ അവസരമൊരുങ്ങി. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് ഇഡി പറയുന്നു. അഴിമതി സിബിഐയും കള്ളപ്പണം വെളുപ്പിച്ച കേസ് ഇഡിയുമാണ് അന്വേഷിക്കുന്നത്.

English summary
SC extends Chidambaram’s protection from arrest by ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X