പണം തട്ടിപ്പ് തടയാന്‍ മൊബൈല്‍ നമ്പര്‍!! മൊബൈല്‍ വെരിഫിക്കേഷനില്‍ ഇനി നിങ്ങളും കുടുങ്ങും
ദില്ലി: മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് കൃത്യമായ സംവിധാനം വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. രാജ്യത്ത് മൊബൈല്‍ വരിക്കാര്‍ക്ക് സിം കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ എല്ലാ മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍ക്കും ബാധകമായ രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രതികരണം അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
സുപ്രീം കോടതി ജസ്റ്റിസ് ജെ ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ഫലപ്രദമായ മാര്‍ഗ്ഗം ആവിഷ്കരിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മൊബൈല്‍ സിം കാര്‍ഡ് വേരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ കാലയളവ് നിര്‍ണ്ണയിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാണിയ്ക്കുന്നു.

ശരിയായ രീതിയില്‍ വേരിഫിക്കേഷന് ഇല്ലാതെ അനുവദിയ്ക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നരെ പിടികൂടാന്‍ സാധ്യമല്ലെന്നും കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ നിര്‍ദേശം. എപ്പോള്‍ ഫലപ്രദമായ മൊബൈല്‍ വേരിഫിക്കേഷന് സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് രണ്ട് ആഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കാനും നിര്‍ദേശമുണ്ട്.
ലോക് നീതി ഫൗണ്ടേഷന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുള്ളത്. പണം തട്ടിപ്പും രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ ഈ സംവിധാനം സഹായിക്കുമെന്നും കോടതി വ്യക്തമാക്കുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications