കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം തട്ടിപ്പ് തടയാന്‍ മൊബൈല്‍ നമ്പര്‍!! മൊബൈല്‍ വെരിഫിക്കേഷനില്‍ ഇനി നിങ്ങളും കുടുങ്ങും

Google Oneindia Malayalam News

ദില്ലി: മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന് കൃത്യമായ സംവിധാനം വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. രാജ്യത്ത് മൊബൈല്‍ വരിക്കാര്‍ക്ക് സിം കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ എല്ലാ മൊബൈല്‍ സര്‍വ്വീസ് ദാതാക്കള്‍ക്കും ബാധകമായ രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രണ്ട് ആഴ്ചയ്ക്കുള്ളില്‍ പ്രതികരണം അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

സുപ്രീം കോടതി ജസ്റ്റിസ് ജെ ഖേഹര്‍ അധ്യക്ഷനായ ബഞ്ചാണ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ഫലപ്രദമായ മാര്‍ഗ്ഗം ആവിഷ്‌കരിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മൊബൈല്‍ സിം കാര്‍ഡ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ കാലയളവ് നിര്‍ണ്ണയിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാണിയ്ക്കുന്നു.

simcard

ശരിയായ രീതിയില്‍ വേരിഫിക്കേഷന്‍ ഇല്ലാതെ അനുവദിയ്ക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നരെ പിടികൂടാന്‍ സാധ്യമല്ലെന്നും കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ നിര്‍ദേശം. എപ്പോള്‍ ഫലപ്രദമായ മൊബൈല്‍ വേരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് രണ്ട് ആഴ്ചക്കുള്ളില്‍ കോടതിയെ അറിയിക്കാനും നിര്‍ദേശമുണ്ട്.

ലോക് നീതി ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുള്ളത്. പണം തട്ടിപ്പും രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ ഈ സംവിധാനം സഹായിക്കുമെന്നും കോടതി വ്യക്തമാക്കുന്നു.

English summary
The Supreme Court on Monday gave the Centre two weeks of time to implement a mechanism to ensure proper verification of all mobile phone subscribers while issuing SIM cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X