കാലിത്തീറ്റ കേസില്‍ ലാലുവിന് ജാമ്യം
ദില്ലി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് ജാമ്യം ്നുവദിച്ചത്. 1999 ല്‍ നടന്ന കാലിത്തീറ്റ കുംഭകോണത്തില്‍ പ്രതിയായ ലാലു പ്രസാദ് യാദവിന് അഞ്ച വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. റാഞ്ചിയിലെ ബിസ്ര മന്ത ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ലാലു.
ചീഫ് ജസ്റ്റിസ് പി സദാശിവനും ജസ്റ്റിസ് രഞ്ജന്‍ ഗോപാലും അടങ്ങിയ ബഞ്ചാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളില്‍ പ്രതികള്‍ക്ക് മുമ്പ് ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയില്‍ ലാലു പ്രസാദ് യാദ്വ് ഇതിനകം തന്നെ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായും കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ വിചാരണ കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കാലിത്തീറ്റ കേസില്‍ കുറ്റക്കാരനെന്ന് വിധി വന്നതോടെ ലാലു പ്രസാദിന്റെ ലോക്സഭ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
തന്റെ ജാമ്യ ഹര്‍ജി തള്ളിയതിന് ഹൈക്കോടതി ഒരു ന്യായീകരണവും പറഞ്ഞിട്ടില്ലെന്ന് ലാലു സുപ്രീം കടതിയില്‍ നല്കിയില് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോഴും തനിക്ക് മാത്രം നിഷേധിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
44 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഇതിനകം തന്നെ 37 പേര്‍ക്ക് ജാമ്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ആറ് പേരുടെ ജാമ്യാപേക്ഷ പരിഗണനയിലാണ്.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആണ് ലാലു പ്രസാദ് യാദവ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications