കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കേസില്‍ ലാലുവിന് ജാമ്യം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് ജാമ്യം ്‌നുവദിച്ചത്. 1999 ല്‍ നടന്ന കാലിത്തീറ്റ കുംഭകോണത്തില്‍ പ്രതിയായ ലാലു പ്രസാദ് യാദവിന് അഞ്ച വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. റാഞ്ചിയിലെ ബിസ്ര മന്ത ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ലാലു.

ചീഫ് ജസ്റ്റിസ് പി സദാശിവനും ജസ്റ്റിസ് രഞ്ജന്‍ ഗോപാലും അടങ്ങിയ ബഞ്ചാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. സമാനമായ കേസുകളില്‍ പ്രതികള്‍ക്ക് മുമ്പ് ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

Lalu Prasad Yadav

അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയില്‍ ലാലു പ്രസാദ് യാദ്വ് ഇതിനകം തന്നെ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായും കോടതി നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ വിചാരണ കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കാലിത്തീറ്റ കേസില്‍ കുറ്റക്കാരനെന്ന് വിധി വന്നതോടെ ലാലു പ്രസാദിന്റെ ലോക്‌സഭ എംപി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

തന്റെ ജാമ്യ ഹര്‍ജി തള്ളിയതിന് ഹൈക്കോടതി ഒരു ന്യായീകരണവും പറഞ്ഞിട്ടില്ലെന്ന് ലാലു സുപ്രീം കടതിയില്‍ നല്‍കിയില്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോഴും തനിക്ക് മാത്രം നിഷേധിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

44 പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ഇതിനകം തന്നെ 37 പേര്‍ക്ക് ജാമ്യം അനുവദിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ആറ് പേരുടെ ജാമ്യാപേക്ഷ പരിഗണനയിലാണ്.

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആണ് ലാലു പ്രസാദ് യാദവ്.

English summary
The Supreme Court on Friday granted bail to RJD chief Lalu Prasad, who is serving a five-year term in Ranchi's Birsa Manda jail for his role in the 1999 fodder scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X