കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധി സ്‌റ്റേ ചെയ്തു, സുപ്രീംകോടതിയുടെ ഇടപെടല്‍

Google Oneindia Malayalam News

ദില്ലി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടിതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്‌റ്റേ അനുവദിച്ചത്.

shaji

ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഹൈക്കോടതി വിധി പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന ഷാജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഷാജി നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കും. ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിട്ടുള്ളത്. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്കുണ്ടാകില്ല.

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയാണ് അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. വിധിക്കെതിരെ ഷാജി ഹൈക്കോടതിയെ തന്നെ സമീപിച്ചിരുന്നു. ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഈ സ്‌റ്റേയുടെ കാലാവധി കഴിഞ്ഞ വെള്ളിയാഴ്ച തീര്‍ന്നിരുന്നു.

തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രംതെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം

ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ അവസാനിച്ചതിനാല്‍ അദ്ദേഹം നിയമസഭാംഗം അല്ലാതായി എന്ന് നിയമസഭാ സെക്രട്ടറി ഈ മാസം 24ന് ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം ഷാജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമാണ്.

English summary
Supreme Court stays Kerala High Court Verdict in favor of KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X