കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലേ? വിമത എംഎല്‍എമാരുടെ ഹര്‍ജി കോടതി ബുധനാഴ്ച്ച പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: അയോഗ്യരാക്കപ്പെട്ട കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ മുന്‍സ്പീക്കര്‍ രമേശ് കുമാറിന് സുപ്രീംകോടതി ഇന്ന് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരായി പ്രഖ്യാപിച്ച മേശ് കുമാറിന്‍റെ നടപടിക്കെതിരേയാണ് വിമതര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

പുതിയ ജഡ്ജിമാര്‍ അധികാരമേറ്റു; ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലത്തില്‍ സുപ്രീംകോടതിപുതിയ ജഡ്ജിമാര്‍ അധികാരമേറ്റു; ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലത്തില്‍ സുപ്രീംകോടതി

അയോഗ്യത നടപടി റദ്ദ് ചെയ്തില്ലെങ്കില്‍ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഏറെ നിര്‍ണ്ണായകമാണ്. കേസ് പരിഗണിക്കുന്ന ബുധനാഴ്ച്ചയും കോടതിയുടെ ഭാഗത്ത് നിന്ന് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകും. സെപ്തംബര്‍ 30 ആണ് ഉപതിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

photo

ജസ്റ്റിസ് എന്‍വി നാരായണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത്. രമേഷ് കുമാറിന്‍റെ അയോഗ്യതാ നടപടി നിലനില്‍ക്കുന്നതിനാല്‍ ഈ നിയമസഭയുടെ കാലാവിധി തീരുന്ന 2023 വരെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയില്‍ സൂചിപ്പിച്ചു.

പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്പോളിങ്ങ് ദിനത്തില്‍ 'വെടിപൊട്ടിച്ച്' പിജെ ജോസഫ് വിഭാഗം; ഒറ്റക്കെട്ടായി നിന്നില്ല, ആശങ്കയോടെ യുഡിഎഫ്

ബിജെപി സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടക്കാന്‍ പോവുന്നത്. 15 മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞത് 6 മണ്ഡലങ്ങളിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭരണം നഷ്ടപ്പെടും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും നിയമസഭയില്‍ എത്താമെന്നാ മോഹത്തിലാണ് വിമതര്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാതെ മുന്‍സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ കുറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാവുകയായിരുന്നു.

English summary
SC hear plea of disqualified karanataka mlas on sep 25
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X