കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: ഹരിദ്വാറില്‍ ആര്‍എസ്എസിന്റെ അ‍ഞ്ച് ദിന പ്രചാരക് യോഗം

Array

Google Oneindia Malayalam News

ഹരിദ്വാര്‍: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ബുധനാഴ്ച അവസാനിക്കെ ഹരിദ്വാറില്‍ അ‍ഞ്ച് ദിവസം നീളുന്ന ആര്‍എസ്എസ് പ്രചാരക് യോഗം. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ നാല് വരെയാണ് ആര്‍എസ്എസ് ഹരിദ്വാറില്‍ യോഗം വിളിച്ചിട്ടുള്ളത്. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ഉയര്‍ത്തിക്കാണിക്കുകയാണ് യോഗത്തിന്റെ പ്രഥമോദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംഘപരിവാര്‍ സംഘടനകളുടേയും യോഗവും ആര്‍എസ്എസ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

അയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യംഅയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യം

 യോഗത്തിന് സംഘപരിവാര്‍ നേതാക്കള്‍

യോഗത്തിന് സംഘപരിവാര്‍ നേതാക്കള്‍

മുതിര്‍ന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, മുതിര്‍ന്ന നേതാക്കളായ സുരേഷ് ഭയ്യജി ജോഷി, ദത്താത്രേയ ഹോസബലെ, ഡോ. കൃഷ്ണ ഗോപാല്‍, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന യോഗമാണ് ഇത്തവണ അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വരുന്നതിന് തൊട്ടുമുമ്പായി വിളിച്ചുചേര്‍ക്കുന്നത്. അതേസമയം യോഗത്തില്‍ ബിജെപി നേതാക്കളും പങ്കെടുക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദശാബ്ദങ്ങളായി അന്തിമ വിധി പുറപ്പെടുവിക്കാത്ത അയോധ്യ കേസില്‍ പുറത്തുവരാന്‍ സാധ്യതയുള്ള വിധിയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നിലും രാമക്ഷേത്രം നിര്‍മാണം സംബന്ധിച്ച വാഗ്ധാനങ്ങള്‍ക്കും പങ്കുണ്ട്.

 രാമക്ഷേത്ര നിര്‍മാണം

രാമക്ഷേത്ര നിര്‍മാണം

വിശ്വഹിന്ദുപരിഷത്ത് 1980 മുതല്‍ തന്നെ രാമജന്മഭൂമി മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുകയാണെന്നും അനുകൂലമായ വിധിയുണ്ടാകുമെന്നാണ് കരുതുന്നതെന്നുമാണ് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറയുന്നത്. രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും അന്തിമ വിധി വരുന്നതോടെ നീങ്ങുമെന്നാണ് കരുതുന്നതെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 അന്തിമ വിധിയ്ക്ക് വേണ്ടി

അന്തിമ വിധിയ്ക്ക് വേണ്ടി

സംഘപരിവാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ഏത് വിധത്തിലുള്ള വിധിയാണ് വരുന്നതെങ്കിലും അതിനെ നേരിടാനുള്ള തരത്തില്‍ ഒരുങ്ങിയിരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ സുപ്രീം കോടതി വിധി ഹിന്ദു വ്യവഹാരക്കാര്‍ക്ക് അനുകൂലമായി വരികയാണെങ്കില്‍ മുന്നോട്ടുള്ള പാതയും ദുര്‍ഘടമായിരിക്കും. വിവിധ സംഘടനകളും സന്യാസിമാരും ഉള്‍പ്പെട്ടതാണ് രാമക്ഷേത്ര പ്രസ്ഥാനം.

നിയന്ത്രിച്ച് ബിജെപി

നിയന്ത്രിച്ച് ബിജെപി

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ആളുകളെ ചേര്‍ത്ത് മുന്നോട്ടുപോകുമെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനെ എതിര്‍ക്കുമെന്ന് അവകാശപ്പെടുന്നവരാണ് കേസില്‍ വാദം കേള്‍ക്കുന്നത് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ആര്‍എസ്എസ് നീക്കം ബിജെപി സര്‍ക്കാരിന്റെ മികച്ച ഭരണം കാഴ്ചവെക്കുന്നതിനെ ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനാ നേതാക്കളും ആര്‍എസ്സ് നീക്കത്തില്‍ ഇടപെടുന്നത്. ഹരിദ്വാര്‍ യോഗത്തില്‍ മാധ്യമങ്ങളെക്കുറിച്ചുള്ള ഒരു വിഭാഗം ചര്‍ച്ചയും നടക്കും.

 അതീവ സുരക്ഷാ മുന്നൊരുക്കങ്ങള്‍

അതീവ സുരക്ഷാ മുന്നൊരുക്കങ്ങള്‍


അയോധ്യ കേസിലെ അന്തിമ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 31നും ഇത്തരത്തിലുള്ള നിയന്ത്രങ്ങള്‍ പ്രാദേശിക ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ശനിയാഴ്ച മുതല്‍ സുരക്ഷ ശക്തമാക്കിയ ജില്ലാ ഭരണകൂടം പ്രദേശത്ത് ന നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പുറമേ ഡ്രോണുകള്‍ക്കും ആളില്ലാത്ത ഏരിയല്‍ വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
SC hearing on Ayodhya dispute: RSS calls 5-day all-pracharak meet in Haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X