തീയറ്ററുകളിലെ ദേശീയഗാന ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി.. ദേശീയത അടിച്ചേൽപ്പിക്കാനാവില്ല
ദില്ലി: സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവ് വളരെ അധികം വിവാദമുണ്ടാക്കിയതാണ്. ദേശീയ ഗാനം പാടുമ്പോള്‍ തിയറ്ററിലുള്ളവര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണം എന്നതും വലിയ ഒച്ചപ്പാടുണ്ടാക്കി. ദേശസ്നേഹികളെന്ന് സ്വയം വിളിക്കുന്നവര്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തവരെ കൈകാര്യം ചെയ്യുകയും പോലീസില്‍ പിടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ 2016ലെ ആ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനം തീയറ്ററില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരണം. പൗരന് ദേശീയത എല്ലായ്പ്പോഴും ചുമക്കേണ്ട അവസ്ഥയുണ്ടാവരുത്. ദേശീയഗാനത്തിന്റെ പേരിലുള്ള അക്രമങ്ങളും ഇല്ലാതാവണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിനിമാഹാളില്‍ ദേശീയഗാനം പാടിയില്ല എന്നതിന് അര്‍ത്ഥം രാജ്യദ്രോഹി ആണ് എന്നല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications