കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീയറ്ററുകളിലെ ദേശീയഗാന ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതി.. ദേശീയത അടിച്ചേൽപ്പിക്കാനാവില്ല

Google Oneindia Malayalam News

ദില്ലി: സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവ് വളരെ അധികം വിവാദമുണ്ടാക്കിയതാണ്. ദേശീയ ഗാനം പാടുമ്പോള്‍ തിയറ്ററിലുള്ളവര്‍ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണം എന്നതും വലിയ ഒച്ചപ്പാടുണ്ടാക്കി. ദേശസ്‌നേഹികളെന്ന് സ്വയം വിളിക്കുന്നവര്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തവരെ കൈകാര്യം ചെയ്യുകയും പോലീസില്‍ പിടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ 2016ലെ ആ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധുനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധു

supreme court

വിജയ്, അല്ല ജോസഫ് വിജയ്.. ചാണകം, അല്ല തലച്ചോറ്.. സംഘികളുടെ തലയ്ക്കിട്ട് കൊട്ടി ആഷിഖ് അബുവിജയ്, അല്ല ജോസഫ് വിജയ്.. ചാണകം, അല്ല തലച്ചോറ്.. സംഘികളുടെ തലയ്ക്കിട്ട് കൊട്ടി ആഷിഖ് അബു

ജനം തീയറ്ററില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരണം. പൗരന് ദേശീയത എല്ലായ്‌പ്പോഴും ചുമക്കേണ്ട അവസ്ഥയുണ്ടാവരുത്. ദേശീയഗാനത്തിന്റെ പേരിലുള്ള അക്രമങ്ങളും ഇല്ലാതാവണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിനിമാഹാളില്‍ ദേശീയഗാനം പാടിയില്ല എന്നതിന് അര്‍ത്ഥം രാജ്യദ്രോഹി ആണ് എന്നല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

English summary
Supreme Court Hints at Modifying Its 2016 Order on National Anthem in Movie Halls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X