കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ അംബാനി കുറ്റക്കാരന്‍!! 453 കോടി അടയ്ക്കണമെന്ന് സുപ്രീംകോടതി, അല്ലെങ്കില്‍ ജയില്‍ശിക്ഷ

Google Oneindia Malayalam News

Recommended Video

cmsvideo
അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി | Oneindia Malayalam

ദില്ലി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാനി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. എറിക്‌സണ്‍ കമ്പനിക്കുള്ള കുടിശ്ശിക ഒരുമാസത്തിനകം അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. പണം അടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സഹറാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

26

സ്വീഡിഷ് ടെലികോം കമ്പനിയാണ് എറിക്‌സണ്‍. ഈ കമ്പനിക്ക് നാലാഴ്ചക്കകം 453 കോടി രൂപ നല്‍കണമെന്നാണ് കോടതി വിധി. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമുള്ള തുക റിലയന്‍സ് കമ്യൂണിക്കേഷന്‍ കൈമാറിയില്ലെന്ന് കാണിച്ച് എറിക്‌സണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പനി ചെയര്‍മാനായ അനില്‍ അംബാനിക്കെതിരെ കോടതി നടപടിയെടുത്തത്.

എറിക്‌സണ്‍ കമ്പനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് കോടതിയില്‍ ഹാജരായത്. റാഫേല്‍ ഇടപാടിന് കോടികള്‍ മുടക്കാന്‍ റിലയന്‍സിന് പണമുണ്ട്. എന്നാല്‍ തന്റെ കക്ഷിക്ക് നല്‍കേണ്ട പണം എന്തുകൊണ്ടാണ് നല്‍കാത്തതെന്നും ദുഷ്യന്ത് ദവെ കോടതിയില്‍ ചോദിച്ചു.

സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്

കമ്പനിയുടെ ആസ്തി വില്‍പ്പന നടത്തിയ ശേഷം പണം നല്‍കാമെന്നാണ് ധാരണ എന്ന് അനില്‍ അംബാനിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ബോധിപ്പിച്ചു. 18100 കോടി രൂപ ആസ്തി വില്‍പ്പനയിലൂടെ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലഭിച്ചത് 780 കോടി മാത്രമാണെന്നും റോത്തഗി പറഞ്ഞു.

കേസില്‍ അനില്‍ അംബാനി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിന്റെ പകര്‍പ്പില്‍ മാറ്റം വരുത്തിയ സംഭവം വിവാദമായി. തിരുത്ത് വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി പുറത്താക്കുകയായിരുന്നു. അനില്‍ അംബാനി അടുത്ത വാദം കേള്‍ക്കുമ്പോള്‍ നേരിട്ട് ഹാജരാകേണ്ടതില്ല എന്ന സൂചന നല്‍കിയായിരുന്നു രേഖയില്‍ ഉദ്യോഗസ്ഥര്‍ എഴുതി ചേര്‍ത്തത്.

English summary
SC holds Anil Ambani guilty of contempt, tells him to clear dues in 4 weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X