കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന് മുന്നംഗ സമിതിയുടെ ക്ലീന്‍ചിറ്റ്, ലെെംഗികാരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി!!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി. ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. ഇവര്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. സുപ്രീം കോടതിയിലെ മുന്‍ സ്റ്റാഫ് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നും കമ്മിറ്റി പറഞ്ഞു.

1

ജസ്റ്റിസ് എസ്എ ബോബ്‌ഡെ അടക്കമുള്ള കമ്മിറ്റിയാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിനാണ് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ പിന്നീട് വരുന്ന മുതിര്‍ന്ന ജഡ്ജിനും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. അനൗദ്യോഗിക അന്വേഷണമാണ് നടത്തിയതെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടില്ല. അത് സുപ്രീം കോടതിയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും കമ്മിറ്റി പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെ രണ്ടുതവണ പീഡിപ്പിക്കാന്‍ നോക്കിയെന്നായിരുന്നു സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇതെന്നായിരുന്നു ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അദ്ദേഹം അംഗമായ കമ്മിറ്റി തന്നെ പരിഗണിച്ചതും വലിയ വിവാദമായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി കമ്മിറ്റി തന്നെ അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത് രഞ്ജന്‍ ഗൊഗോയിക്ക് വലിയ നേട്ടമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെകെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെ

English summary
sc in house enquiry panel gavel clean chit to cji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X