കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം! കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം

ദില്ലി: മുസ്ലീം പള്ളികളില്‍ വനിതകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള പൊതുതാത്പര്യ ഹര്‍ജിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരളത്തിലെ ശബരിമല യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

muslimmosq

മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടോയെന്നും കോടതി രഹജിക്കാരോട് ചോദിച്ചു. ഇസ്ലാം വിശ്വാസികളായ ദമ്പതികളാണ് സ്ത്രീപ്രവേശനത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പൂനയില്‍ വ്യവസായികളായ യാസ്മിന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍ സാദേ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നത്. സ്ത്രീകള്‍ പള്ളികളില്‍ ആരാധന നടത്തരുതെന്ന് ഖുറാനോ മുഹമ്മദ് നബിയോ പറയുന്നില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു.

<strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി</strong>'എംകെ രാഘവന്‍ രക്ഷപ്പെടും'! സമര്‍പ്പിച്ചത് വീഡിയോയുടെ കോപ്പീടെ കോപ്പീടെ 15 ാമത്തെ കോപ്പി

നിലവില്‍ ജമാഅത്ത് പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മക്കയില്‍ പോലും സ്ത്രീയും പുരുഷനും ഒരുമിച്ചാണ് കഅ്ബ നിര്‍വഹിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍ ഉള്‍പ്പെടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
SC issues notice to Centre on plea seeking entry of Muslim women into mosques to offer prayers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X