കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലഹബാദിന്‍റെ പേര് മാറ്റം; യോഗി ആദിത്യാനാഥ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

Recommended Video

cmsvideo
Supreme Court Issues Notice To UP Govt | Oneindia Malayalam

ലഖ്നൗ: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അലഹബാദ് നഗരത്തിന്‍റെ പേര് പ്രയാഗ്രാജ് ആക്കിയ സര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താര്യപര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വ്വകലാശാലകള്‍ എന്നിവയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

 yoginew-

500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ചെയ്ത തെറ്റുകള്‍ തിരുത്താനാണ് അലഹബാദിന്‍റെ പേര് പ്രയാഗ്രാജ് ആക്കി മാറ്റിയതെന്നായിരുന്നു ബിജെപിയുടെ ന്യായീകരണം. അക്ബര്‍ മാറ്റിയ നഗരത്തിന്‍റെ പേര് പുനസ്ഥാപിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം നടപടി വലിയ വിമര്‍ശനത്തിനായിരുന്നു വഴിവെച്ചത്. ചരിത്രത്തെ മാറ്റിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വിമര്‍ശനം ചരിത്രകാരന്‍മാരും പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു. 1575 ലാണ് അലഹബാദിന് ഈ പേര് ലഭിച്ചത്. മുഗൾ ചക്രവർത്തി അക്ബർ ഇതിനെ ഇല്ലഹാബാസ് എന്നായിരുന്നു വിളിച്ചിരുന്നത്. ദൈവത്തിന്റെ വാസസ്ഥലം എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അലഹബാദിനെ കൂടാതെ ഫൈസാബാദിന്‍റെ പേരും സര്‍ക്കാര്‍ മാറ്റിയിരുന്നു. അയോധ്യ എന്നായിരുന്നു പേരു മാറ്റിയത്.

വെട്ടിലായി കോൺഗ്രസ്, പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്!വെട്ടിലായി കോൺഗ്രസ്, പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്!

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല;സെന്‍സസുമായി സഹകരിക്കാനും മന്ത്രിസഭ തിരുമാനംകേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ല;സെന്‍സസുമായി സഹകരിക്കാനും മന്ത്രിസഭ തിരുമാനം

ബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണംബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണം

English summary
SC issues notice to UP govt over PIL against name change of Allahabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X