കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളെ ബലാത്സംഗം ചെയ്ത് നഗനരാക്കി നടത്താന്‍ വിധി... പക്ഷേ അത് പറ്റില്ലല്ലോ

Google Oneindia Malayalam News

ലഖ്‌ലൗ: സഹോദരന്‍ മേല്‍ജാതിക്കാരിയുമായി ഒളിച്ചോടിയതിന് സഹോരിമാരെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്താന്‍ ഉത്തര്‍ പ്രദേശിലെ ഖാപ് പഞ്ചായത്ത് ഉത്തരവിട്ടതിന്റെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. ഒരു ജനാധിപത്യ രാജ്യത്താണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ആര്‍ക്കെങ്കിലും ചിന്തിയ്ക്കാന്‍ പറ്റുമോ?

വിദേശ മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്ത ആഘോഷിച്ചു. അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യക്കുണ്ടായ നാണക്കേട് അത്രയും വലുതായിരുന്നു.

Rape

എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിയ്ക്കുകയാണ്. ഖാപ് പഞ്ചായത്ത് ശിക്ഷ വിധിച്ച ദളിത് സഹോദരിമാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

സംസ്ഥാന പോലീസ് ഖാപ് പഞ്ചായത്തിന്റെ തീരുമാനത്തിന് അനൂകുല നിലപാടാണ് എടുക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. വീട്ടുകാരുടേയും പോലീസിന്റേയും സമ്മര്‍ദ്ദത്തിന്റെ ഫലമായി നാടുവിട്ടുപോയവര്‍ക്ക് തിരിച്ചുവരേണ്ടിവന്നു. ഇതിന് ശേഷം ദളിത് യുവാവിനെതിരെ മയക്കുമരുന്ന് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു.

തങ്ങളുടെ കുടുംബത്തെ പോലീസ് വേട്ടയാടുകയാണെന്ന് ഹര്‍ജിയില്‍ ദളിത് യുവതി ആരോപിയ്ക്കുന്നുണ്ട്. വിഷയത്തില്‍ പോലീസിന് നോട്ടീസ് അയച്ചിരിയ്ക്കുകയാണ് സുപ്രീം കോടതി ഇപ്പോള്‍.

സംഭവത്തില്‍ ദേശീയ തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലും ഉണ്ടായിരുന്നു. ശിക്ഷ വിധിച്ച ഗ്രാമമുഖ്യര്‍ക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടന്നിരുന്നു. ജൂലായ് 30 നായിരുന്നു ഖാപ് പഞ്ചായത്ത് വിവാദ വിധി പുറപ്പെടുവിച്ചത്.

English summary
A Khap Panchayat in Uttar Pradesh has run into trouble with the law after it ordered two sisters to be raped, because their brother eloped with a married girl from the Jat community. SC issued a notice to police and asked them to respond to the petitioner's plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X