കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിധികളുടെ പേരില്‍ വ്യക്തിപരമായ ആക്രമണം'; തുറന്നുപറഞ്ഞ് നുപൂര്‍ ശര്‍മ്മയെ വിമര്‍ശിച്ച സുപ്രീം കോടതി ജഡ്ജി

Google Oneindia Malayalam News

ദില്ലി: വിധി ന്യയങ്ങളുടെ പേരില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ ബി പര്‍ദിവാല. വിധി ന്യായങ്ങളുടെ പേരില്‍ ന്യായാധിപന്മാരെ വ്യക്തിപരമായി ആക്രമിക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

supreme court

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബി ജെ പിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ബെഞ്ചിലെ ഒരു ജഡ്ജിയാണ് പര്‍ദിവാല. ഉദയ്പൂരിലെ കൊലപാതകം അടക്കം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും പ്രവാചകനെ അധിക്ഷേപിച്ച ബി ജെ പി നേതാവിനാണെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അവര്‍ക്കെതിരെ വാക്കാലുള്ള അഭിപ്രായപ്രകടനം നടത്തിയതിന് ശേഷം ജസ്റ്റീസ് പര്‍ദിവാലയെയും ജസ്റ്റിസ് സൂര്യ കാന്തും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരായിരുന്നു.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

രാജ്യത്തുടനീളം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എഫ് ഐ ആറുകളും ഒരുമിച്ച് ചേര്‍ത്ത് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്. താനും കുടുംബവും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും അവര്‍ക്ക് സംരക്ഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്തുകൊണ്ടാണ് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതെന്നും 'രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചതിന്' അവര്‍ ഉത്തരവാദിയാണെന്നും നിരീക്ഷണങ്ങളില്‍ ജഡ്ജിമാര്‍ ചോദ്യം ചെയ്തിരുന്നു.സുരക്ഷ ഭീഷണിയുണ്ടെന്നും നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ ഒരു സുരക്ഷ പ്രശ്‌നമാണോ എന്നാണ് സംശയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നുപൂറിനെ അറസ്റ്റ് ചെയ്യാത്തത് അവരുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്. പിന്തുണയ്ക്കാന്‍ ആള്‍ക്കാരുണ്ടെന്ന അഹങ്കാരത്തിലാണ് അവര്‍ ഇങ്ങനയൊക്കെ പറയുന്നത്.

'വിമാനത്തിലാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയിച്ചു'; മരണവാര്‍ത്തയിൽ നോബിയുടെ കിടിലന്‍ പ്രതികരണം'വിമാനത്തിലാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സംശയിച്ചു'; മരണവാര്‍ത്തയിൽ നോബിയുടെ കിടിലന്‍ പ്രതികരണം

ദില്ലി പൊലീസ് ഒന്നും ചെയ്തിട്ടില്ല. വിവാദപരാമര്‍ശം നടത്തിയവര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നത് ശരിയല്ല. കീഴ്‌ക്കോടതികളെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയില്‍ എത്തിയത് അവരുടെ ധാര്‍ഷ്ട്യത്തിന്റ തെളിവാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം, മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ പരേഡ് മാര്‍ക്കറ്റിലെ കടകള്‍ അടച്ചിടാന്‍ ഒരു മുസ്ലീം സംഘടന ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.

English summary
SC Judge JB Pardiwala criticized personal attacks on judgments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X