Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യകേസ്; നിർണ്ണായക വിധി വ്യാഴാഴ്ച, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിധി പുറപ്പെടുവിക്കും!!

ദില്ലി: രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വിധി. അധികാരമൊഴിയുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിക്കുന്ന അവസാന വിധിന്യായമായിരിക്കും ഇതെന്ന പ്രത്യേകതകൂടിയുണ്ട്.

മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. 2010 ല്‍ അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ വിശാലമായ ഭരണഘടനാ ബെഞ്ചിവിടണമോയെന്ന കാര്യത്തിലും സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും.

Supreme Court

1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് നമാസ് എവിടെ വേണമെങ്കിലും നടത്താമെന്നും അതിന് പള്ളി നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വേണമെങ്കിൽ സർക്കാരിന് പള്ളി നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് മുസ്ലീം സംഘടനകൾ ഹരജി നൽകിയത്. ജുലൈ 20ന് വിധിപറയേണ്ട കേസ് സെപ്തംബർ 27ലേക്ക് മാറ്റിവെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+