നാമനിര്‍ദേശ പത്രികയില്‍ കേസുകള്‍ മറച്ചുവെച്ചു; ഫഡ്‌നാവിസിനോട് മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി
ദില്ലി: നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ച ദേവന്ദ്ര ഫഡ്‌നാവിവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ സതീഷ് ഉകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ പ്രതികരണം ആവശ്യപ്പെട്ട് ഫഡ്‌നാവിസിന് നോട്ടീസ് അയച്ചത്. സതീഷിന്റെ സമാന ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീംകോടതിയെ സമീപിച്ചത്. 2014 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക്ക സമര്‍പ്പിച്ചപ്പോള്‍ തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫഡ്‌നാവിസ് മറച്ചുവച്ചെന്നും ഇക്കാരണം മുന്‍നിര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമായിരുന്നു സതീഷിന്റെ ആവശ്യം












Click it and Unblock the Notifications