ദില്ലി മെട്രോയിലെ സൗജന്യ യാത്ര; കെജ്രിവാൾ മന്ത്രിസഭ തീരുമാനതതിനെതിരെ കോടതി!
ദില്ലി: ദില്ലി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അടുത്ത ദിവസമാണ് കെജ്രിവാൾ ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതി ഡിഎംആര്‍സിക്ക് ഗുണം ചെയ്യില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
ദില്ലിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ജൂണിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴു സീറ്റുകളിലും ആം ആദ്മി പാര്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി കെജ്രിവാള് രംഗത്തെത്തിയത്.

പൊതു ഖജനാവില്‍ നിന്നുളള പണം നല്ല രീതിയില്‍ ഉപയോഗിക്കണണെന്നും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്കി തീര്‍ക്കരുതെന്നും സുപ്രീം കോടതി കെജ്രിവാള് സര്‍ക്കാറിനോട പറഞ്ഞു. ദില്ലിമെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക ആരോഗ്യം എഎപി സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു നടപടിയുമെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഉത്തരവിറക്കിയപ്പോൾ തന്നെ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാൻ പറ്റുമെന്നാണ് കെജ്രിവാൾ പ്രതിക്ഷ പറഞ്ഞിരുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ദില്ലി സർക്കാരിന് 700 കോടിയുടെ ബാധ്യത വരുമെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് എതിർപ്പുമായി സുപ്രീംകോടതി രംഗത്തെത്തിയിരിക്കുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications