കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോയിലെ സൗജന്യ യാത്ര; കെജ്രിവാൾ മന്ത്രിസഭ തീരുമാനതതിനെതിരെ കോടതി!

Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അടുത്ത ദിവസമാണ് കെജ്രിവാൾ ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതി ഡിഎംആര്‍സിക്ക് ഗുണം ചെയ്യില്ലെന്നാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

ദില്ലിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ജൂണിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴു സീറ്റുകളിലും ആം ആദ്മി പാര്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.

Arvind Kejriwal

പൊതു ഖജനാവില്‍ നിന്നുളള പണം നല്ല രീതിയില്‍ ഉപയോഗിക്കണണെന്നും ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി തീര്‍ക്കരുതെന്നും സുപ്രീം കോടതി കെജ്‌രിവാള്‍ സര്‍ക്കാറിനോട പറഞ്ഞു. ദില്ലിമെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക ആരോഗ്യം എഎപി സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു നടപടിയുമെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഉത്തരവിറക്കിയപ്പോൾ തന്നെ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാൻ പറ്റുമെന്നാണ് കെജ്രിവാൾ പ്രതിക്ഷ പറഞ്ഞിരുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ദില്ലി സർക്കാരിന് 700 കോടിയുടെ ബാധ്യത വരുമെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് എതിർപ്പുമായി സുപ്രീംകോടതി രംഗത്തെത്തിയിരിക്കുന്നത്.

English summary
SC observed proposal to offer free rides to women may not be profitable venture for DMRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X