കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയവര്‍ക്ക് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ഗൂഡാലോചനയില്‍ പങ്ക്!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ഗൂഡാലോചന

ദില്ലി: അനില്‍ അംബാനിക്കായി കോടതി രേഖ തിരുത്തിയ കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ നടന്ന ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ വലിയ ഗൂഡാലോചന നടന്നതായി സത്യവാങ്മൂലം. ചണ്ഡീഗഡ് സ്വദേശിയായ അഡ്വക്കറ്റ് ഉത്സവ് സിങ് ബെയ്ന്‍സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട ഉത്തരവ് തിരുത്തിയതിന് പുറത്താക്കപ്പെട്ട രണ്ട് ജീവനക്കാര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പറയുന്നു. തപന്‍ ചക്രബര്‍ത്തി, മാനവ് ശര്‍മ്മ എന്നിവരാണ് കോടതി അലക്ഷ്യത്തിന് നേരിട്ട് ഹാജരാകാന്‍ അംബാനിയോട് ആവശ്യപ്പെട്ട കോടതി ഉത്തരവ് തിരുത്തിയത്. ഇവരെ പിന്നീട് കോടതി പുറത്താക്കിയിരുന്നു. വഞ്ചനയ്ക്കും കള്ള ഒപ്പിട്ട് രേഖകള്‍ തിരുത്തിയതിനും ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കോര്‍ട്ട് മാസ്റ്ററും അസിസ്റ്റന്റ് രജിസ്ട്രാറുമായ ഇരുവരെയും രഞ്ജന്‍ ഗോഗോയ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

ranjan-gogoi-1


എറിക്‌സണ്‍ കമ്മ്യൂണിക്കേഷനും റിലയന്‍സുമായുള്ള കേസില്‍ അനില്‍ അംബാനി 550 കോടി തിരിച്ചടക്കാന്‍ അംബാനി വീഴ്ച്ച വരുത്തിയതില്‍ ജസ്റ്റിസ് ആര്‍എഫ് നരിമാനും ജസ്റ്റിസ് വിനീത് സരണും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എറിക്‌സണിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി വെബ്‌സൈറ്റിലെ ഉത്തരവ് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കെതിരെയും നടപടി കൈക്കൊളളുകയായിരുന്നു.

ഏപ്രില്‍ എട്ടിന് അറസ്റ്റ് ചെയ്ത ഇരുവരെയും ഗോഗോയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായ് എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യും. പാട്യാല കോടതിയുടെ പരിധിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരും. ഇരുവരും ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

English summary
SC order to club cheating and forgery for Anil Ambani in SC with harassment allegation of CJI Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X