Get Updates
Get notified of breaking news, exclusive insights, and must-see stories!

അതുലിന് ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് സുപ്രീംകോടതി; ഇനി ഐഐടിയില്‍ തന്നെ പഠിക്കാം

ഐ ഐ ടി ധന്‌ബാദിൽ ചേരാനുള്ള ഒരു യുവ വിദ്യാർത്ഥിയുടെ ആഗ്രഹം കടുത്ത സാമ്പത്തിക പ്രതിബന്ധം മൂലം ഏതാണ്ട് തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. ഉത്തർപ്രദേശിലെ മുസാഫർണിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള അതുൽ കുമാറിന് പ്രവേശനം ഉറപ്പാക്കാൻ 17,500 രൂപയായിരുന്നു ആവശ്യം.

കൂലിപ്പണിക്കാരനായ അച്ഛന് ദിവസേന 450 രൂപയാണ് കിട്ടിയിരുന്നത്. ഫീസ് അടയക്കാൻ നാല് ദിവസമാണ് അതുലിന് കിട്ടിയത്. എന്നാൽ അവസാന ദിവസം 4.45ന് അതുലിന്റെ രക്ഷിതാക്കൾക്ക് പണം കണ്ടെത്താനായത്. 4.45 ന് തന്നെ ഫീസടയ്ക്കാൻ ലോ​ഗിൻ ചെയ്തെങ്കിലും അഞ്ച് മണിക്ക് തന്നെ അത് ക്ലോസായി. അതുലിന് പണമടയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ അതുൽ നിയമപരമായി മുന്നോട്ടുപോയി.

athul

അവരുടെ യാത്ര ജാർഖണ്ഡ് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്ന് തുടങ്ങി, മദ്രാസ് ഹൈക്കോടതിയിലേക്ക് നീങ്ങി, ഇന്ത്യയുടെ സുപ്രീം കോടതിയിൽ അവസാനിച്ചു. പ്രത്യേക അധികാരം ഉപയോ​ഗിച്ച് കോടതി അതുലിന് സീറ്റ് ഉറപ്പാക്കി. സാമ്പത്തിക പരാധീനതകൾ കാരണം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ള കഴിവുള്ളതും അഭിലഷണീയവുമായ ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കേണ്ടതിൻ്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഇത്രയും കഴിവുള്ള വിദ്യാർത്ഥിയെ വിട്ടുകളയാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. അവൻ ജാർഖണ്ഡ് ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് പോയി. പിന്നീട് ചെന്നൈ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും പിന്നീട് അവനെ ഹൈക്കോടതിയിലേക്കും അയച്ചു. അവൻ ഒരു ദളിത് ബാലനാണ്. അവനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു, കോടതി പറഞ്ഞു. അതുലിന് അതേ ബാച്ചിലേക്ക് അഡ്മിഷൻ നൽകാൻ കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അസാധാരണമായ അധികാരങ്ങളാണ് കോടതി ഉപയോ​ഗിച്ചത്. "എല്ലാ ആശംസകളും. നന്നായി ചെയ്യുക " എന്ന് ആണ് അതുലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അതുൽ ഏറെ സന്തോഷത്തലാണ്. "എനിക്ക് സീറ്റ് നൽകിയിട്ടുണ്ട്. ഞാൻ വളരെ സന്തോഷവാനാണ്. സാമ്പത്തിക പ്രശ്‌നം കൊണ്ട് മാത്രം എൻ്റെ സീറ്റ് തട്ടിയെടുക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പാളം തെറ്റിയ ട്രെയിൻ ഇപ്പോൾ ട്രാക്കിൽ തിരിച്ചെത്തി," അതുൽ പറഞ്ഞു. താൻ കഠിനാധ്വാനം ചെയ്ത് ഐഐടി-ധൻബാദിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയർ ആകും" എന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+