കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം
ദില്ലി: കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ നിരോധിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്ന് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് അവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുട്ടികളെ പരീക്ഷിക്കുന്നത് രാജ്യത്തിന് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ
ഇതേ സമയം കുട്ടികളെ ലൈംഗികത പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2015 ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് 857 അശ്ലീല വെബ്‌സൈറ്റുകളെ ഇന്റര്‍നെറ്റ് സേവനദാതക്കളോട് നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ സൈറ്റുകള്‍ നിരോധിച്ചത് വിവാദമായതോടെ നിരോധനം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഇപ്പോല്‍ കുട്ടികളുടെ ലൈംഗികത പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ മാത്രം നിരോധിക്കുക എന്നതിലേക്ക് മന്ത്രാലയം മാറുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications