അഫ്സ്പ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി: പ്രതിസ്ഥാനത്ത് പോലീസും സൈന്യവും!!
2018 ജനുവരിയ്ക്ക് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ദില്ലി: മണിപ്പൂരിലെ അഫ്സ്പ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂരില്‍ പ്രത്യേക സൈനികാധികാര നിയമത്തിന്റെ പേരില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വിഷയത്തില്‍ 2018 ജനുവരിയ്ക്ക് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 250 ഓളം കേസുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.
അഫ്സ്പ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്. മണിപ്പൂരില്‍ സൈനിക നടപടിയ്ക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ കേന്ദ്രസര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. 2000 മുതല്‍ 2012 വരെ മണിപ്പൂരില്‍ നടന്നിട്ടുള്ള ഇത്തരം കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി പരിഗണിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മണിപ്പൂരില്‍ സൈന്യത്തനിനെതിരെ ഉയര്‍ന്ന പീഡന- കൊലപാതക ആരോപണങ്ങളിലും സൈന്യം നിശബ്ദദ പാലിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ മണിപ്പൂരില്‍ നിലവിലുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുന്നതിനെയും കോടതി ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications