Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിക്ക് ജാമ്യമില്ല, വിദഗ്ധ ചികിത്സ നല്‍കണം: കോടതി

ദില്ലി: ബംഗലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. അതേ സമയം, മദനിയെ ഉടന്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടു.

മദനിയെ ചികിത്സയ്ക്കായി ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശം. ആശുപത്രിയില്‍ ആതീവ സുരുക്ഷയോടെ പ്രത്യേക മുറി തന്നെ മദനിക്ക് നല്‍കണം. മദനിയുടെ ചികിത്സാ ചെലവും സുരക്ഷാ ചുമതലയും കര്‍ണാടക സര്‍ക്കാറിനായിരിക്കുമെന്നും കോടതി പറഞ്ഞു.

Madani

ചികിത്സാ കാലയളവില്‍ മദനിയുടെ ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്താല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, മദനിയുടെ ജാമ്യാപേക്ഷ ആരോഗ്യം മെച്ചപ്പെട്ട ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനി ചികിത്സാ ആവശ്യങ്ങള്‍ക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മദനിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നും മദനിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. വിചാരണ പോലുമില്ലാതെയാണ് മദനി രണ്ടര വര്‍ഷമായി ജയിലില്‍ കഴിയുന്നെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+