അങ്ങനെയാരും 'വീട്ടില്‍ കൊണ്ടുപോയി' ബിയര്‍ കുടിക്കേണ്ടെന്ന് സുപ്രീംകോടതി!ഹൈക്കോടതി വിധി ശരിവെച്ചു
ബിയര്‍ പാര്‍സല്‍ നല്‍കരുതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
ദില്ലി: ബാറുകളില്‍ നിന്ന് ബിയര്‍ പാര്‍സലായി നല്‍കേണ്ടെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവെച്ചു. ബാറുകളില്‍ നിന്നും ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബിയര്‍ പാര്‍സല്‍ നല്‍കരുതെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
ബിയര്‍ പാര്‍സലായി വേണ്ടവര്‍ ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ ക്യൂ നിന്ന് വാങ്ങിയാല്‍ പോരേ എന്നും കോടതി ചോദിച്ചു. ബിയര്‍ പാര്‍ലറുകള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സില്‍ പാര്‍സല്‍ നല്‍കുവാനുള്ള അനുമതിയില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കേരളത്തിലെ ചില ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
ബിയര്‍ പാര്‍ലറുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ പാര്‍സല്‍ നല്‍കുന്നത് എക്‌സൈസ് വകുപ്പ് ആദ്യം വിലക്കിയിരുന്നു. ബാറുകള്‍ക്ക് നല്‍കുന്ന ലൈസന്‍സില്‍ പാര്‍സല്‍ നല്‍കാനുള്ള അനുവാദമില്ലെന്നാണ് എക്‌സൈസ് വകുപ്പ് അറിയിച്ചത്. തുടര്‍ന്ന് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും പാര്‍സല്‍ നല്‍കാന്‍ അനുവദിച്ച് കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ ബിയര്‍ പാര്‍സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന വിധിയാണ് പ്രസ്താവിച്ചത്.

ബിയര്‍ പാര്‍സല്‍ വേണ്ടവര്‍ ക്യൂ നില്‍ക്കട്ടെ
ബിയര്‍ പാര്‍സല്‍ നല്‍കുന്നത് കുറ്റകരമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീംകോടതിയും ശരിവെച്ചു. ബിയര്‍ പാര്‍സല്‍ വേണ്ടവര്‍ക്ക് ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ പോയി വാങ്ങിക്കൂടെയെന്നും കോടതി ചോദിച്ചു.

ബാറുകള്‍ക്ക് പാര്‍സല്‍ നല്‍കാന്‍ അനുമതിയില്ല
ബിയര്‍ പാര്‍ലറുകള്‍ക്കും ബാറുകള്‍ക്കും അനുവദിക്കുന്ന ലൈസന്‍സില്‍ ബിയര്‍ പാര്‍സല്‍ നല്‍കുവാനുള്ള അനുമതിയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

ഹാജരായത് കപില്‍ സിബല്‍
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ എലഗന്റ് ഹോട്ടലാണ് സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബലാണ് ഇത്തവണ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications