കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗ നിര്‍ണ്ണയം പരസ്യപ്പെടുത്തി; ഇന്റര്‍നെറ്റ് അധികായന്മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

ഗൂഗിള്‍, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകള്‍ ഇന്ത്യയിലെ നിയമങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കോടതി കുറ്റപ്പെടുത്തി.

  • By Akshay
Google Oneindia Malayalam News

ദില്ലി: ലൈംഗിക നിര്‍ണയ ടെസ്റ്റ് പരസ്യപ്പെടുത്തിയതിന് ഇന്റര്‍നെറ്റ് അതികായന്മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്ക് സുപ്രീം കോടതി താക്കീത് നല്‍കി. കുറ്റകരമായ ഇത്തരം പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഇന്റേണല്‍ മോണിറ്ററിംഗ് സംഘത്തിന് ഉടന്‍ തന്നെ നിര്‍ദേശം നല്‍കണമെന്ന് കോടതി ഈ കമ്പനികളോട് ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രം രൂപവത്കരിച്ച നോഡല്‍ ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി നല്‍കി.

ഗൂഗിള്‍, യാഹൂ തുടങ്ങിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകള്‍ ഇന്ത്യയിലെ നിയമങ്ങളെ ബഹുമാനിക്കുന്നില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കോടതി കുറ്റപ്പെടുത്തി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നവരുടെ പരസ്യങ്ങള്‍ തടയാന്‍ ഗൂഗിള്‍പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ നടപടിയെടുക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

 ഓട്ടോ ബ്ലോക്ക് സംവിധാനം

ഓട്ടോ ബ്ലോക്ക് സംവിധാനം

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് ഇന്ത്യയില്‍ നിരോധിച്ചതാണ്. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ ഓട്ടോ ബ്ലോക്ക് സംവിധാനം ഉപയോഗിച്ചുതടയാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

 വകുപ്പുകള്‍ ലംഘിക്കരുത്

വകുപ്പുകള്‍ ലംഘിക്കരുത്

വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് തടയാന്‍ പാടില്ല. അതേസമയം, ആ വിവരങ്ങള്‍ നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്നതാകരുതെന്നും കോടതി പറഞ്ഞു.

 ഇന്റര്‍നെറ്റ് സൈറ്റുകള്‍

ഇന്റര്‍നെറ്റ് സൈറ്റുകള്‍

ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്ന ലൈംഗിക നിര്‍ണയ ടെസ്റ്റിനുള്ള പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന കമ്പനികള്‍ നിരോധിക്കണമെന്ന് പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (പി ഐ എല്‍) സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പി ഐ എല്‍ ന് വേണ്ടി സാബു മാത്യു ആണ് 2008 ല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

 പരസ്യങ്ങള്‍ ശ്രദ്ധിക്കണം

പരസ്യങ്ങള്‍ ശ്രദ്ധിക്കണം

കോടതിയില്‍ കോടുത്ത അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിനോടും കുടുംബ ക്ഷേമ വിഭാഗത്തിനോടും ഇന്റര്‍നെറ്റിലെ ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പിന്‍വലിക്കാനുള്ള നിര്‍ദേശം കൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

English summary
The Supreme Court pulled up internet giants — Google, Yahoo and Microsoft — on Thursday for allowing content on pre-natal sex determination in violation of Indian laws and directed them to put in place in-house mechanism to monitor and ensure that such material is not available to the people who use these search engines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X