കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിന്റെ പതാക നിരോധിക്കുമോ? പാകിസ്താനോട് സാമ്യമെന്ന്... സുപ്രീം കോടതിയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലീം ലീഗിന്റെ പതാക നിരോധിക്കുമോ? സംഭവം ഇങ്ങനെ

ദില്ലി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കേരളത്തിലെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീനം ഒന്നും ഇല്ലെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകം ആണ മുസ്ലീം ലീഗിന്റെ സാന്നിധ്യം. അങ്ങനെയുള്ള മുസ്ലീം ലീഗിന്റെ പതാക നിരോധിക്കപ്പെടുമോ എന്നതാണ് ചോദ്യം.

സുപ്രീം കോടതിയില്‍ എത്തിയ ഒരു പൊതു താത്പര്യ ഹര്‍ജിയില്‍ ആണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. മുസ്ലീം ലീഗിന്റെ പതാക നിരോധിക്കുക എന്നതല്ല ഹര്‍ജിയിലെ ആവശ്യം. പാകിസ്താന്‍ മുസ്ലീം ലീഗിന്റെ പതാകയോട് സാമ്യമുള്ള പതാകകള്‍ വിലക്കണം എന്നതാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

മെയ് 14 ന് ആണ് ഇത്തരം ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തിയത്. ഹര്‍ജി മറ്റൊരു ബഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ് കോടതി. ഈ ഹര്‍ജി സമര്‍പ്പിച്ച ആള്‍ ആരാണ് എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രക്കലയും നക്ഷത്രവും

ചന്ദ്രക്കലയും നക്ഷത്രവും

ചന്ദ്രക്കലും നക്ഷത്രവും ആലേഖനം ചെയ്ത പച്ച പതാകകള്‍ വിലക്കണം എന്നതാണ് സുപ്രീം കോടതിയ്ക്ക് മുന്നില്‍ വന്ന പൊതു താത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പതാകയിലും ഇതൊക്കെ തന്നെ ആണ് ഉള്ളത്. ജസ്റ്റിസ് വിഎന്‍ രമണയും ജസ്റ്റിസ് അബ്ദുള്‍ നാസറും അടങ്ങിയ ബഞ്ചിന് മുന്നില്‍ ആയിരുന്നു ഹര്‍ജി എത്തിയത്.

ആരാണ് ഈ വസീം റിസ്വി?

ആരാണ് ഈ വസീം റിസ്വി?

ഉത്തര്‍ പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയ വസീം റിസ്വി ആണ് ഇത്തരത്തില്‍ ഒരു പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം പതാകകള്‍ ഉയര്‍ത്തുന്നത് അനിസ്ലാമികമാണ് എന്ന വാദവും ഇദ്ദേഹം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അത് മാത്രമല്ല ഇദ്ദേഹത്തിന്റെ പ്രശ്‌നം.

ഏറ്റവും മുസ്ലീം വിരുദ്ധനായ മുസ്ലീം

ഏറ്റവും മുസ്ലീം വിരുദ്ധനായ മുസ്ലീം

വസീം റിസ്വിയെ കുറിച്ച് മുമ്പൊരിക്കല്‍ ദ പ്രിന്റില്‍ വന്ന ഒരു ലേഖനം ഉണ്ട്. ദ മോസ്റ്റ് ആന്റി മുസ്ലീം, മുസ്ലീം മാന്‍ ഇന്‍ ഇന്ത്യ- എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട.് ബാബറി മസ്ജിദ് വിഷയത്തിലും തലാക്കിന്റെ വിഷയത്തിലും മദ്രസ വിഷയത്തിലും എല്ലാം മുസ്ലീം പൊതു സമൂഹത്തിനെതിരെ നിലപാടെടുത്ത ആളാണ് വസീം റിസ്വി. അതേ റിസ്വി തന്നെയാണ് ഇപ്പോള്‍ പതാകയ്‌ക്കെതിരേയും രംഗത്ത് വന്നിട്ടുള്ളത്.

സാമ്യമാണ് പ്രശ്‌നം

സാമ്യമാണ് പ്രശ്‌നം

പാകിസ്താന്‍ മുസ്ലീം ലീഗിന്റെ പതാകയോട് സാമ്യമുള്ള പതാകകള്‍ ഇന്ത്യയില്‍ പല സംഘടനകളും ഉപയോഗിച്ചുവരുന്നുണ്ട് എന്നതാണ് വസീം റിസ്വി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നം. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വ്യാപകമായി ഇത്തരം പതാകകള്‍ ഉപയോഗിച്ചുവരുന്നുണ്ടെന്നും റിസ്വി ആരോപിക്കുന്നുണ്ട്.

ഇസ്ലാമിന്റെ ഭാഗമല്ല

ഇസ്ലാമിന്റെ ഭാഗമല്ല

ഇത്തരം പതാകകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പലരും കരുതുന്നത് എന്നാണ് റിസ്വിയുടെ വാദം. എന്നാല്‍ ഇതിന് ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലെന്നും ഇദ്ദേഹം വാദിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം പതാകകള്‍ വര്‍ഗ്ഗീയ ചേരിതിരിവിന് കാരണമാകും എന്ന കണ്ടെത്തലും നടത്തുന്നുണ്ട് വസീം റിസ്വി നടത്തുന്നുണ്ട്.

ശത്രു രാജ്യം?

ശത്രു രാജ്യം?

പാകിസ്താനെ ശത്രു രാജ്യം എന്നും വിശേഷിപ്പിക്കുന്നുണ്ട് റിസ്വി. എന്നാല്‍ ഇന്ത്യ ഒരിടത്തും ഇതുവരെ പാകിസ്താനെ ശത്രു രാജ്യം എന്ന് ഔദ്യോഗികമായി വിശേഷിപ്പിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശത്രു രാജ്യത്തിലെ പാര്‍ട്ടിയുടെ പതാകയുമായുള്ള സാമ്യം എന്ന വാദം എന്തായാലും വിലപ്പോവില്ലെന്നര്‍ത്ഥം.

 ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്

1906 ല്‍ ആയിരുന്നു മുഹമ്മദ് അലി ജിന്നയുടേയും നവാസ് വഖാര്‍ ഉല്‍ മാലിക്കിന്റേയും നേതൃത്വത്തില്‍ മുസ്ലീം ലീഗ് സ്ഥാപിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക സ്ഥാനം ആയിരുന്നു മുസ്ലീം ലീഗിന്. എന്നാല്‍ വിഭജനത്തിന് ശേഷം ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെടുന്നത്. ഈ പാര്‍ട്ടിയുടെ പതാകയിലും ചന്ദ്രക്കലയും നക്ഷത്രവും പച്ച നിറവും ഉണ്ട്.

English summary
A Supreme Court Bench today said “another bench will hear” the petition filed by Syed Waseem Rizvi, Chairman of Uttar Pradesh Shia Central Waqf Board seeking a ban on hoisting of green flags with crescent and star, akin to that of Pakistan Muslim League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X