കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഹര്‍ജി തള്ളി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ രൂപീകരണക്കമെന്നും ഇവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുക്കള്‍ക്കും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

supreme-court

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ സംസ്ഥാന അടിസ്ഥാനത്തില്‍ അല്ല ദേശീയ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ ഭാഷാ അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്നും അല്ലാതെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെന്നും കോടതി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാര്‍ഗരേഖ രൂപീകരണക്കമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

ജമ്മുകാശ്മീര്‍, മിസോറാം, നാഗാലാന്‍റ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപിലേയും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2017 ലായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നേരത്തേ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്‍റെ നിലപാട് കോടതി തേടിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് കോടതിയില്‍ അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രാജ്യം പ്രതിഷേധത്തില്‍ കത്തുന്നു; രാഹുല്‍ ഗാന്ധി വിദേശത്ത്!! ഔദ്യോഗിക യാത്രയെന്ന് വിശദീകരണംരാജ്യം പ്രതിഷേധത്തില്‍ കത്തുന്നു; രാഹുല്‍ ഗാന്ധി വിദേശത്ത്!! ഔദ്യോഗിക യാത്രയെന്ന് വിശദീകരണം

 ജാമിയ സംഘര്‍ഷത്തില്‍ ഹര്‍ജികളുടെ പ്രളയം; അലോസരപ്പെടുത്തുന്നു, ഹൈക്കോടതിയില്‍ പോകൂ ജാമിയ സംഘര്‍ഷത്തില്‍ ഹര്‍ജികളുടെ പ്രളയം; അലോസരപ്പെടുത്തുന്നു, ഹൈക്കോടതിയില്‍ പോകൂ

പൗരത്വഭേദഗതി നിയമം: ഗുവാഹത്തിയിലെ കര്‍ഫ്യൂ നീക്കി അസം സര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനം പുനരാരംഭിച്ചുപൗരത്വഭേദഗതി നിയമം: ഗുവാഹത്തിയിലെ കര്‍ഫ്യൂ നീക്കി അസം സര്‍ക്കാര്‍; ഇന്റര്‍നെറ്റ് സേവനം പുനരാരംഭിച്ചു

English summary
SC refuses plea seeking declaration of Hindus as minorities in eight States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X