പടക്ക വില്‍പ്പനയ്ക്കുള്ള വിലക്ക്:ഹര്‍ജി തള്ളി സുപ്രീം കോടതി, ഹരിയാനയിലും പഞ്ചാബിലും നിയന്ത്രണം!
ദീപാവലി ദിനമായ ഒക്ടോബര്‍ 18 മുതലാണ് സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്
ദില്ലി: ദില്ലിയിലെ പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള വിധിയില്‍ ഭേദഗതി വരുത്താനുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. പടക്ക വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ ഒമ്പതിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ഭേദഗതി വരുത്താനുള്ള ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയായിരുന്നു. പടക്ക വില്‍പ്പനയ്ക്കുള്ള നിരോധനം അന്യായമാണെന്നും വിലക്ക് നീക്കണമെന്നുമാവശ്യപ്പെട്ട് വ്യാപാരികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എകെ സിക്രി തലവനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദീപാവലി ദിനമായ ഒക്ടോബര്‍ 18 മുതലാണ് സുപ്രീം കോടതി ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ദില്ലി പോലീസിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പടക്കത്തിന് വിലക്കില്ലാത്ത പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, എന്നിവിടങ്ങളില്‍ പടക്കം ഉപയോഗിക്കുന്നതിന് പ്രത്യേക സമയക്രമവും പഞ്ചാബ് ഹരിയാന ഹൈക്കോടതി നിര്‍ണിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19 ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയാണ് കോടതി സമയം നിശ്ചയിട്ടുള്ളത്.

രാംദേവ് രംഗത്ത്
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ദില്ലിയില്‍ പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു. പ
ടക്ക നിരോധനം ഹിന്ദുസമൂഹത്തെ ലക്ഷ്യം വെച്ചാണെന്നും ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള നീക്കമാണെന്നുമാണ് ബാബാ രാംദേവിന്‍റെ പ്രസ്താവന.

ഹിന്ദുക്കളെ ലക്ഷ്യം വെച്ച്!
ദീപാവലിയ്ക്ക് പടക്കത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ എതിര്‍ത്താണ് ബാബാ രാംദേവ് രംഗത്തെത്തിയിട്ടുള്ളത്. ഹിന്ദുക്കളുടെ ഉത്സവങ്ങളും ആഘോഷങ്ങളും മാത്രം നിരീക്ഷിക്കപ്പെടുന്നത് തെറ്റാണെന്നും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗാ ഗുരു വ്യക്തമാക്കി. ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ക്ക് താന്‍ എതിരാണെന്ന് വ്യക്തമാക്കിയ രാം ദേവ് അത്തരം പടക്കങ്ങളാണ് നിരോധിക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കുന്നു. പടക്കം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും രാം ദേവ് വിമര്‍ശിച്ചു. ഒരു ബുദ്ധിജീവിയായ തരൂര്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സുപ്രീം കോടതി വിലക്ക്
ഒക്ടോബര്‍ ഒമ്പതിനാണ് ദീപാവലി ദിനത്തിലും നവംബര്‍ ഒന്നുവരെയും ദില്ലിയില്‍ പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ ഒന്നുവരെ പടക്കം വില്‍ക്കരുതെന്നാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. വിലക്ക് ലംഘിച്ച് പടക്കം വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അന്തരീക്ഷ മലിനീകരണം
ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ദില്ലിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിന് പിന്നാലെ ദില്ലിയിലെ പടക്ക വില്‍പ്പന ഇടക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഉത്തരവ് പിന്‍വലിച്ചതോടെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തെ 2005ല്‍ രാത്രി പത്തുമുതല്‍ രാവിലെ ആറ് വരെ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications