ആധാര്‍:ഉത്തരവ് ഭേദഗതി ചെയ്യില്ലെന്ന് കോടതി
ദില്ലി: പാചക വാതക സിലിണ്ടര്‍ സബ്‌സിഡിക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന ഉത്തരവ് ഭേദഗതി ചെയ്യാന്‍ സുപ്രീം കോ
ടതി വിസമ്മതിച്ചു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രത്തിന്റേയും എണ്ണ കമ്പനികളുടേയും ആവശ്യമാണ് കോടതി തള്ളിയത്. ആധാര്‍ കാര്‍ഡ് വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കാള്‍ കോടതി സമ്മതിച്ചിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും അതിന്റെ പേരില്‍ ആര്‍ക്കും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരും പൊതുമേഖല എണ്ണ കമ്പനികളും കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ബിഎസ് ചൗഹാന്‍, എസ് എ ബോബ്‌ഡേ എന്നിവരാണ് സര്‍ക്കാരിന്റേയും എണ്ണ കമ്പനികളുടേയും അപേക്ഷ മാറ്റിവച്ചത്. പൂജ അവധിക്ക് ശേഷം കോടതി വീണ്ടും ചേരുമ്പോള്‍ കേസ് വിചാരണക്കെടുക്കും.
കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പുട്ടുസ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് 2013 സെപ്റ്റംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ആകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരും എണ്ണ കമ്പനികളും ഇപ്പോള്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാചകവാതക കണക്ഷന്‍ ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നും സബ്‌സിഡി മാത്രം ലഭിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ആധാര്‍ വഴിയുള്ള സബ്‌സിഡി നിര്‍ത്തലാക്കിയ നടപടി തുടര്‍ന്നാല്‍ പാചക വാതക വിതരണം തന്നെ നിലക്കുമെന്നാണ് എണ്ണ കമ്പനികള്‍ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ നാഗേശ്വര റാവു കോടതിയെ അറിയിച്ചത്.
ആധാര്‍ പ്രശ്‌നത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം പുറപ്പെടുവിക്കണം എന്ന കേന്ദ്രത്തിന്റേയും എണ്ണ കമ്പനികളുടേയും ആവശ്യവും കോടതി പരിഗണിച്ചില്ല. എല്ലാ വശങ്ങളും പരിശോധിക്കാതെ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.
ഇതിനിടെ ആധാര്‍ കാര്‍ഡിന് നിയമപരമായ സാധുത നല്‍കുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് നിയപരമായ പദവിയും ഇതോലെ ലഭിക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications