കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ കാലത്ത് മുഴുവൻ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി

  • By News Desk
Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. ജൂലായ് അവസാനം വരെ ഈ നിര്‍ദ്ദേശം നിലനില്‍ക്കുമെന്ന് സു്പരീം കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

supreme court

ലോക്ക് ഡൗണ്‍ കാലത്ത് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുകൂടാതെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ തൊഴിലാളികളും തൊഴില്‍ദാതാവും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.

തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ദാതാവും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ പിന്‍വലിച്ചിരുന്നു.

ഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നുഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നു

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്

English summary
Supreme Court Refuses to take action against private companies not paying full salary during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X