കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീംകോടതിയിൽ വീണ്ടും നിയമനം

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ര‍ഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗീകാരോപണ പരാതി ഉന്നയിച്ച യുവതിക്ക് വീണ്ടും സുപ്രീം കോടതിയിൽ നിയമനം.. ജോലിയിൽ പ്രവേശിച്ച യുവതി വീണ്ടും അവധിയെടുത്തിരിക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. യുവതിക്ക് ജോലി നഷ്ടപ്പെട്ട കാലത്തെ ശമ്പളവും ആനൂകൂല്യങ്ങളും നൽകും,

ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ഉണ്ടെന്ന് ശശി തരൂർ, കേന്ദ്രത്തിന് പരിഹാസം, അവരാണ് രാജ്യം ഭരിക്കുന്നത്!ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ഉണ്ടെന്ന് ശശി തരൂർ, കേന്ദ്രത്തിന് പരിഹാസം, അവരാണ് രാജ്യം ഭരിക്കുന്നത്!

2014 മേയിലാണ് പരാതിക്കാരി ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരെ പിന്നീട് ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഓഫീസിൽ നിയമിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് ശേഷം തന്നെ സ്ഥലം മാററിയെന്നും തുടർന്ന് സർവീസിൽ നിന്നും പുറത്താക്കിയെന്നും യുവതി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 22 ജഡ്ജിമാർക്ക് ഇവർ പരാതി നൽകിയിരുന്നു.

ranjan gogoi

തുടർന്ന് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റി പരാതി പരിശോധിക്കുകയും ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവരടങ്ങുന്ന കമ്മീഷനാണ് പരാതി പരിശോധിച്ചത്. അതേ സമയം അന്വേഷണ റിപ്പോർട്ടിലെ പരാതിക്കാരി തള്ളിക്കളഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്ന് തന്നെയും തന്റെ കുടുംബത്തേയും വേട്ടയാടുകയാണെന്നും ദില്ലി പോലീസിൽ ജോലി ചെയ്തിരുന്ന ഭർത്താവിനേയും സഹോദരനെയും സസ്പപെൻഡ് ചെയ്തെന്നും യുവതി ആരോപിച്ചിരുന്നു. ഇതിന് ശേഷം ഇവരെ ജോലിയിൽ തിരിച്ചെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുപ്രീം കോടതിയിൽ ജോലി വാങ്ങിത്തരാമെന്ന് വാദ്ഗാനം ചെയ്ത പണം തട്ടിയെന്ന കേസിൽ ഈ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.

English summary
SC reinstates woman employee who raised allegations against Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X