കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയിട്ടും കാര്യമില്ല... അലോക് വര്‍മയുടെ വിധി ഇനി ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
അലോക് വര്‍മ തിരിച്ചെത്തിയിട്ടും കാര്യമില്ല | Oneindia Malayalam

ദില്ലി: സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ അലോക് കുമാര്‍ വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ജനുവരി 31 വരെയാണ് അദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി. അതുവരേക്കും അദ്ദേഹത്തിന് സിബിഐ ഡയറക്ടറുടെ പദവിയില്‍ ഇരിക്കാം.

എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേസില്‍ റിപ്പോര്‍ട്ട് വരും വരെ നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Alok Verma

ചുരുക്കിപ്പറഞ്ഞാല്‍, ഇനിയുള്ള ദിവസങ്ങളില്‍ ആലങ്കാരികമായി സിബി ഡയറക്ടര്‍ പദവിയില്‍ ഇരിക്കാം എന്ന ഗുണം മാത്രമേ അലോക് കുമാര്‍ വര്‍മയ്ക്കുള്ളു. മാത്രമല്ല, സെലക്ഷന്‍ കമ്മിറ്റിയ്ക്കാണ് അലോക് വര്‍മയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം. സിബിഐ ഡയറക്ടറെ കുറിച്ച് പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിന് സെലക്ഷന്‍ കമ്മിറ്റിയെ സമീപിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍ക്കൊള്ളുന്നതാണ് കമ്മിറ്റി. ഈ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നതിലും മാറ്റുന്നതിലും എല്ലാം അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. 1997 ലെ വിനീത് നാരായണ്‍ കേസിലെ വിധി പ്രകാരം ആണ് ഇത്തരം ഒരു കമ്മിറ്റി രൂപീകരിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി കൂടി അല്‌കോ വര്‍മയുടെ കാര്യത്തില്‍ തീരുമാനം എടുക്കാം. അതിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ട് എന്നത് നിര്‍ണായകം ആണ്. അലോക് വര്‍മയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ്.

English summary
SC reprieve for Verma, but his fate still hangs in the hands of the selection committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X