മാരന് തല്ക്കാലം വിലങ്ങില്ല... സുപ്രീം കോടതി രക്ഷിച്ചു
ദില്ലി: വീട്ടില്‍ സ്വന്തമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിട്ട കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്ക്. കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിയ്ക്കുകയാണോ എന്ന രീതിയിലും കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനം വന്നു.
സെപ്തംബര്‍ 14 വരെ ദയാനിധി മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മാരനെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മാരന് സിബിഐയ്ക്ക് മുന്നില്‍ കീഴടങ്ങണം എന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. മാരന്റെ ജാമ്യം റദ്ദാക്കണം എന്ന സിബിഐയുടെ വാദം അംഗീകരിച്ചുകൊണ്ടാരിയിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഈ സാഹചര്യത്തിലാണ് ദയാനിധി മാരന് സുപ്രീം കോടതിയെ സമീപിച്ചത്. മാരന് വേണ്ടി കോടതിയില്‍ ഹാജരായത് സുപ്രീം കോടിതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും ആയ മനു അഭിഷേക് സിങ് വി ആയിരുന്നു.
വി ഗോപാല്‍ ഗൗഡ, ആര് ഭാനുമതി എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് മാരന്റെ ഹര്‍ജി പരിഗണിച്ചത്. കേസിന്റെ വിചാരണം സെപ്തംബര്‍ 14 ന് തുടങ്ങും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications