കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗപരിമിതര്‍ക്ക് ഇനിമുതല്‍ എല്ലാ തസ്തികകളിലും 3 ശതമാനം സംവരണം

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: അംഗപരിമിതര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലികളില്‍ എല്ലാ തസ്തികകളിലും മൂന്നു ശതമാനം സംവരണമേര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇതുവരെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികളില്‍ ഉള്‍പ്പെടെ അംഗപരിമിതര്‍ക്ക് സംവരണത്തിന് പരിധിയുണ്ടായിരുന്നു. സുപ്രീംകോടതി ഉത്തരവോടെ എല്ലാ തസ്തികകളിലും ഇവര്‍ക്ക് സംവരണം ലഭിക്കും.

സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുളള പ്രസാര്‍ ഭാരതിയിലെ നിയമനവുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജഡ്ജിമാരായ ജെ ചെലമേശ്വര്‍, അഭയ് എം സാപ്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അംഗപരിമിതര്‍ക്ക് അവസരം നിഷേധിക്കുന്നത് നീതിയുക്തമല്ലെന്നും അവകാശം നിഷേധിക്കലാണെന്നും ബഞ്ച് വ്യക്തമാക്കി.

പൂനെയില്‍ രണ്ടാനമ്മ മകളെ 20000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിനു വിറ്റുപൂനെയില്‍ രണ്ടാനമ്മ മകളെ 20000 രൂപയ്ക്ക് സെക്‌സ് റാക്കറ്റിനു വിറ്റു

24-1440405159

സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിനു കീഴിലുളള വിവിധ തസ്തികളിലെ ഗ്രൂപ്പ് എ,ഗ്രൂപ്പ് ബി തസിതികകളിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇതിനു മുന്‍പ് ഹൈക്കോടതികള്‍ ചില തസ്തികകളില്‍ അംഗപരിമിതര്‍ക്ക് സംവരണം നല്‍കികൊണ്ടുളള ഉത്തരവിറക്കിയിരുന്നെങ്കിലും ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകായിരുന്നു

English summary
he supreme court has ruled that 3 % reservation for promotions shall be provided to the diffrently abled in all posts under the government of india.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X