കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് ഗോസ്വാമിയ്ക്കെതിരെ പ്രഥമദൃഷ്യാ തെളിവില്ലെന്ന് സുപ്രീം കോടതി: പോലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: 2018 ലെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കും ഇടക്കാല ജാമ്യം അനുവദിച്ചതിൽ വിശദമായ ന്യായീകരണവുമായി സുപ്രീം കോടതി. മഹാരാഷ്ട്ര പോലീസ് അർണബിനെതിരെ സമർപ്പിച്ച എഫ്ഐആർ വിലയിരുത്തിയ കോടതി പോലീസിന് അർണബിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അര്‍ണബിനെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ അർണബ് ഗോസ്വാമിയ്ക്കെതിരെ തെളിവില്ലെന്നും കോടതി വ്യക്തമാക്കി. അര്‍ണബിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് കോടതി പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കാമാത്തിപുരയില്‍ മാത്രം 5,000 ലൈംഗികത്തൊഴിലാളികള്‍...31,000 പേർക്ക് മാസം 5,000 രൂപ സഹായംകാമാത്തിപുരയില്‍ മാത്രം 5,000 ലൈംഗികത്തൊഴിലാളികള്‍...31,000 പേർക്ക് മാസം 5,000 രൂപ സഹായം

വ്യക്തിസ്വാതന്ത്ര്യം വെട്ടിക്കുറച്ചാൽ നീതിയുടെ വഞ്ചനയായിരിക്കുമെന്ന് കാണിച്ചാണ് നവംബർ 11 ന് സുപ്രീം കോടതി ഗോസ്വാമിക്ക് ഇടക്കാല ജാമ്യം നൽകിയത്. സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. പ്രത്യയശാസ്ത്രത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾ ചില വ്യക്തികളെ ലക്ഷ്യംവെയ്ക്കുന്നതിലെ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചാണ് ഇക്കാര്യത്തിൽ ഹാജരാകുന്ന അഭിഭാഷകർ സമർപ്പിച്ച വിവരങ്ങൾ വിധിന്യായത്തിൽ വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 arnabgoswami8-16-14

സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യമിടുന്നുവെങ്കിൽ, പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒരു സുപ്രീം കോടതി ഉണ്ടെന്ന് അവർ മനസ്സിലാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ മറ്റ് രണ്ട് പേരായ നീതിഷ് സർദ, ഫിറോസ് മുഹമ്മദ് ഷെയ്ഖ് എന്നിവർക്ക് 50,000 രൂപ വീതം വ്യക്തിഗത ബോണ്ടായി ഏർപ്പെടുത്തി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തെളിവുകൾ അപഹരിക്കരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്. കേസിൽ അർണബ് ഗോസ്വാമിയും ഇടക്കാല ജാമ്യം തേടുന്ന രണ്ടുപേരും സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി വിധി തെറ്റായിരുന്നുവെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

അർണബ് ഉൾപ്പെടെയുള്ളവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച സംഭവത്തിൽ ഹൈക്കോടതിക്ക് പിഴവുണ്ടെന്ന് കരുതുന്നതായും ഹൈക്കോടതി വ്യക്തമാക്കി. അതിനനുസരിച്ച് അർണബ് ഗോസ്വാമി, ഫിറോസ് മുഹമ്മദ് ഷെയ്ക്ക്, നീതീഷ് സർദ എന്നിവരെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കണമെന്ന് ഞങ്ങൾ ഉത്തരവിടുകയായിരുന്നു. ജയിൽ സൂപ്രണ്ടിന് മുമ്പാകെ 50,000 രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കാനും നിർദേശിക്കുകയായിരുന്നു.

അന്വേഷണത്തിൽ സഹകരിക്കാൻ കേസിലെ പ്രതികൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ അല്ലെങ്കിൽ സാക്ഷികളുമായി ഇടപെടാൻ ഒരു ശ്രമവും നടത്തരുത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗോസ്വാമി ഉൾപ്പെടെയുള്ള അപേക്ഷ നിരസിച്ച ഹൈക്കോടതിയുടെ നവംബർ 9 ലെ ഉത്തരവിനെതിരെ അപ്പീൽ നൽകിയാണ് സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവരുന്നത്. ഇടക്കാല ജാമ്യം നൽകാൻ വിസമ്മതിക്കുകയും ഇടക്കാല ആശ്വാസത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്ത ഹൈക്കോടതി ഉത്തരവിനെ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് ഗോസ്വാമിയും ചോദ്യം ചെയ്തുിരുന്നു.

Recommended Video

cmsvideo
Here is how Arnab Goswami got arrested | Oneindia Malayalam

English summary
Supreme Court says FIR lodged by Maharashtra police doesn't establish the charge against Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X