കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രത്തിന് തിരിച്ചടി; രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി, തടസവാദം തള്ളി

Google Oneindia Malayalam News

ദില്ലി: വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും നടപടിക്രമങ്ങളുടെയും രേഖകളാണ് കോടതി തേടിയത്. 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനുമായി കരാറുണ്ടാക്കിയിരുന്നു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

Court

രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സൈന്യത്തിന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ അനിയോജ്യമാണോ എന്ന കാര്യം പരിശോധിക്കില്ലെന്നും അഴിമതി നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് വിഷയത്തില്‍ നോട്ടീസ് അയക്കുന്നില്ല. കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുംമുമ്പ് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിക്ക് അറിയേണ്ട ആവശ്യമില്ല. സാങ്കേതിക വിവരങ്ങളും ആവശ്യമില്ല. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മാത്രമാണ് അറിയേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഒക്ടോബര്‍ 29ന് രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി 31ന് പരിഗണിക്കും. എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കരാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അപ്പോഴാണ് കോടതി വിലയും സാങ്കേതിക വിവരങ്ങളും അറിയിക്കേണ്ടതില്ല എന്ന് വ്യക്തമാക്കിയത്. രാഷ്ട്രീയ ലാഭം മാത്രമാണ് പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ ലക്ഷ്യമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു.

English summary
Rafale fighter jet deal: SC seeks details of decision-making process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X