കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാസ് ഡോട്ടറിലെ വിവാദ പരാമര്‍ശം; അഭിഭാഷകര്‍ക്കെതിരെ സുപ്രീംകോടതി

  • By Gokul
Google Oneindia Malayalam News

ദില്ലി: ബി.ബി.സി പ്രക്ഷേപണം ചെയ്ത 'ഇന്ത്യാസ് ഡോട്ടര്‍' എന്ന വിവാദ ഡോക്യുമെന്ററിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ അഭിഭാഷകരില്‍ നിന്നും സുപ്രീംകോടതി വിശദീകരണം തേടി. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് എം.എല്‍. ശര്‍മ്മ, എ.കെ. സിങ് എന്നിവരില്‍ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയത്.

അഭിഭാഷകരെ അഭിഭാഷകവൃത്തിയില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടായിരുന്നു വനിതാ അഭിഭാഷകരുടെ ഹര്‍ജി. നീതീകരിക്കാനാകാത്തതും സ്ത്രീവിരുദ്ധവുമാണ് ഇവരുടെ നിലപാടുകളെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകരായ ഇരുവും ഞെട്ടിക്കുന്ന നിലപാടുകളാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടത്.

delhi-gang-rape

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതിന്റെ കാരണം പെണ്‍കുട്ടി തന്നെയാണെന്ന രീതിയിലായിരുന്നു ഇവര്‍ ഡോക്യുമെന്ററിയില്‍ പ്രതികരിച്ചത്. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും വെളിയില്‍ വിട്ടതിന്റെ ശിക്ഷയാണിതെന്നും അവര്‍ പറയുന്നുണ്ട്. തന്റെ മകളോ സഹോദരിയോ മറ്റോ ആയിരുന്നു ഇത്തരത്തില്‍ പുറത്തുപോയിരുന്നത് എങ്കില്‍ അവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുമായിരുന്നെന്നാണ് ഒരു അഭിഭാഷകന്‍ ബിട്ടീഷ് സംവിധായികയായ ലെസ്ലി ഉദ്‌വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ പറഞ്ഞത്.

വിവാദ ഡോക്യുമെന്ററി പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. ബാര്‍ കൗണ്‍സില്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ബലാത്സംഗത്തിലൂടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും പ്രതിയുടെയും പ്രതികരണമാണ് ഡോക്യുമെന്ററിലെ ഹൈലറ്റ്. ഇത് പിന്നീട് ഇന്ത്യ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

English summary
SC seeks reply from advocates for India's Daughter documentary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X