റോഡ് സുരക്ഷ; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം
ദില്ലി: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. റോഡപകടങ്ങളില്‍ വിശദീകരണം നല്‍കാന്‍ കഴിയാത്തതിനാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പൊതു താത്പര്യ ഹര്‍ജിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിശദീകരണം നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടിയെയാണ് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ ഒഴിഞ്ഞ് മാറുന്ന സര്‍ക്കാര്‍, കോടതിയെ പഞ്ചായത്ത് ആയാണോ കണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു.

ഏറ്റവും വലിയ അന്യായക്കാരായ സര്‍ക്കാര്‍ അവരുടെ ജോലി നന്നായി ചെയ്യാതെ കോടതിയെ വിമര്‍ശിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദാസീന നടപടി സ്വീകരിച്ചതിന് കോടതി ഗതാഗത മന്ത്രാലയത്തിന് 25,000 രൂപ പിഴയും ചുമത്തി. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് എജി കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications