കോടതിക്ക് മുന്നില്‍ മന്ത്രിയും സാധാരണക്കാരന്‍; ആരോഗ്യമന്ത്രിക്ക് 25,000 രൂപ പിഴ
ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന് 25,000 രൂപ പിഴ അടയ്ക്കാന്‍ സുപ്രീം കോടതി വിധിച്ചു. മന്ത്രിയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. കോടതിയുടെ മുന്നില്‍ എല്ലാവരും ഒരുപോലെയാണ്. ഉത്തരവ് ലംഘിച്ചാല്‍ ആര്‍ക്കായാലും പിഴ ഒടുക്കേണ്ടി വരുമെന്ന് മനസ്സിലാക്കി കൊടുത്തിരിക്കുകയാണ് കോടതി.
തലസ്ഥാന നഗരിയായ ദില്ലിയിലാകെ ചിക്കുന്‍ ഗുനിയയും ഡെങ്കിപനിയും പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് ചില ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിവരം സമയ ബന്ധിതമായി നല്‍കാന്‍ മന്ത്രിക്ക് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് കോടതി നടപടി സ്വാകരിച്ചത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ പട്ടിക സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.












Click it and Unblock the Notifications